വിവാഹിതര്‍ക്ക് പ്രേഷിതദൗത്യമുണ്ടോ? മാര്‍പാപ്പാ എന്തു പറയുന്നു?

ലൊറേറ്റോ: വിവാഹിതര്‍ക്കും കുടുംബത്തിനും ഈ ലോകത്തില്‍ നിര്‍വഹിക്കാന്‍ ഒരു പ്രേഷിത ദൗത്യമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. ഒരു സമൂഹത്തില്‍ വിവാഹത്തിനും കുടുംബത്തിനുമുള്ള പ്രധാന്യം വ്യക്തമാക്കുകയായിരുന്നു പാപ്പാ. പരിശുദ്ധ കന്യാമറിയമാണ് ഇക്കാര്യത്തില്‍ നമ്മുടെ മാതൃക എന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കി.

‘കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതി കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലേ ഈ സമൂഹത്തിലും ജീവിതത്തിലും കുടുംബജീവിതത്തിന്റെ മഹത്വവും മൂല്യുവും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ’ പാപ്പാ വിശദീകരിച്ചു.

പാരമ്പര്യപ്രകാരം മറിയം ജനിച്ചു വളര്‍ന്ന വീട് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് ഇറ്റലിയിലെ ലൊറേറ്റോയിലാണ്. ഇവിടെ വച്ചാണ് ഗബ്രിയേല്‍ മാലാഖ പരിശുദ്ധ അമ്മയ്ക്ക് പ്രത്യക്ഷപ്പെട്ടത്. ചരിത്രരേഖകള്‍ പറയുന്ന പ്രകാരം 13 ാം നൂറ്റാണ്ടില്‍ ഈ വിശുദ്ധ ഭവനം പാലസ്തീനില്‍ നിന്ന് ലൊറേറ്റോയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഈ ഭവനത്തില്‍ ഇപ്പോള്‍ ലൊറേറ്റോ മാതാവിന്റെ തിരുസ്വരൂപം സ്ഥിതി ചെയ്യുന്നു.

വിശുദ്ധ ഭവനം യുവാക്കളുടെ ഭവനം കൂടിയാണ്. എന്തെന്നാല്‍ യുവതിയും കൃപ നിറഞ്ഞവളും ആയിരുന്ന പരിശുദ്ധ കന്യകയുടെ ഭവനമാണ് ഇത്. അമ്മ ഓരോ കാലത്തിലും ഓരോ തലമുറയോടും അന്നും ഇന്നും സംസാരിച്ച കൊണ്ടിരിക്കുന്നു, ഓരോരുത്തരുടെയും ദൈവവിളി കണ്ടെത്താന്‍ സഹായിക്കുന്നു, പാപ്പാ പറഞ്ഞു.

മറിയമാണ് ഓരോ ദൈവവിളിയുടെയും മാതൃകയും ദൈവവിളിക്ക് പ്രചോദനം ചെയ്യുന്നവളും. യുവാക്കള്‍ ഭാവിയിലേക്ക് നോക്കി അമ്പരന്നു നില്‍ക്കുകയാണ്. അവര്‍ക്ക് അനുകരിക്കാനുള്ള മാതൃകയാണ് ദൈവിക പദ്ധതി തിരിച്ചറിഞ്ഞ് പ്രത്യുത്തരം നല്‍കിയ മറിയം, പാപ്പാ കൂട്ടിച്ചേര്‍ത്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles