മഹാമാരിക്കിടയിലെ ഈ മിഷന്‍ ഞായര്‍ സഭയെ വെല്ലുവിളിക്കുന്നു എന്ന് ആര്‍ച്ചുബിഷപ്പ് റുഗാംബാ

മഹാമാരിക്കിടയിലെ മിഷന്‍ഞായര്‍
ഒരു മഹാമാരിയുടെ മദ്ധ്യത്തില്‍ ഞായറാഴ്ച, ഒക്ടോബര്‍ 18-ന് ആഗോളസഭ ആചരിക്കുന്ന മിഷന്‍ദിനത്തിന് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന സന്ദേശത്തെ ആധാരമാക്കിയാണ് ആര്‍ച്ചുബിഷപ്പ് റുഗാംബാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ദേവാലയങ്ങള്‍ അടഞ്ഞുകിടക്കെ, ജീവിതത്തില്‍ പകച്ചും പരിഭ്രാന്തരായുമാണ് 2020-ലെ മിഷന്‍ ഞായര്‍ ആചരിക്കുന്നതെങ്കിലും, സഭാംഗങ്ങള്‍ ക്രിസ്തുവിന്‍റെ സുവിശേഷസാക്ഷികളായി ജീവിക്കേണ്ടതാണെന്ന് ഈ ദിനം അനുസ്മരിപ്പിക്കുന്നെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. പ്രതിസന്ധികളുള്ള സമൂഹത്തില്‍ ഒരു പുളിമാവായിക്കൊണ്ടും, നമ്മുടെ ജീവിതപരിമിതികളില്‍ ഒതുങ്ങിനിന്നുകൊണ്ടും സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ശൈലിയില്‍ സമൂഹത്തില്‍ വിശ്വാസജീവിതത്തിന്‍റെ മാറ്റു തെളിയിക്കുവാനുള്ള വിളിയാണ് മിഷന്‍ദിനം നല്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് റുഗാംബാ ആഹ്വാനംചെയ്തു.

പങ്കുവയ്ക്കലിന്‍റെ  ധനശേഖരം
സഭ ശേഖരിക്കുന്ന മിഷനുവേണ്ടിയുള്ള പൊതുവായ ധനശേഖരം അടിയന്തിരമായ ആവശ്യങ്ങളുള്ള സഭാസമൂഹങ്ങളെ തുണയ്ക്കുവാന്‍ “എല്ലാവരുടെയും നന്മയ്ക്കായുള്ള ധനശേഖര”മെന്ന പേരില്‍ (Contribution for the good of all) ഈ വര്‍ഷം നീക്കിവയ്ക്കുന്നത്. അങ്ങനെ ഈ വര്‍ഷത്തെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ധനശേഖരം ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, തെക്കെ അമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുമെന്നും ഒക്ടോബര്‍ 16-Ɔο തിയതി വെള്ളിയാഴ്ച റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്ന പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ സെക്രട്ടറി, ഫാദര്‍ തദേവൂസ് നൊവാക്കും അറിയിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles