ആരായിരുന്നു ബൈബിളിലെ മെല്‍ക്കിസെദേക്ക്?

പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിവസം നാം ആവര്‍ത്തിച്ചു കേട്ട ഒരു ബൈബിള്‍ വചനമാണ് മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാകുന്നു എന്നത്. ഒരു പുരോഹിതന്‍ തിരുപ്പട്ടം സ്വകരിക്കുന്ന തിരുക്കര്‍മത്തിലും ഈ വചനം പ്രഘോഷിക്കപ്പെടുന്നു. ആരാണ് ഈ മെല്‍ക്കിസെദേക്ക്?

മൂന്നു തവണയാണ് മെല്‍ക്കിസെദേക്കിന്റെ നാമം ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്നത്. രണ്ടു തവണ പഴയ നിയമത്തിലും, ഒരു തവണ പുതിയ നിയമത്തിലും. പഴയ നിയമത്തില്‍ ഉല്‍പത്തി പുസ്തകത്തിലും (ഉല്‍പ. 12. 18 -20) പിന്നീട് സങ്കീര്‍ത്തനത്തിലും.

ഉല്‍പത്തിയില്‍ ലോത്തിനെ രക്ഷിക്കാന്‍ അബ്രഹാം മെസപ്പൊട്ടോമിയയിലെ രാജാക്കന്മാരെ തോല്‍പിച്ച് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് ശാലേം രാജാവായ മെല്‍ക്കിസെദേക്ക് ആയിരുന്നു. അദ്ദേഹം അപ്പവും വീഞ്ഞു കൊണ്ടു വന്നിട്ട് അബ്രഹാമിനെ അനുഗ്രഹിക്കുന്നത് നാം വായിക്കുന്നു. ഈ കാഴ്ചയര്‍പ്പണം യേശുവിന്റെ പൗരോഹിത്യത്തിന്റെ മുന്നോടിയായി കണക്കാക്കപ്പെടുന്നു.

ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ ക്രിസ്തുവിനെ മെല്‍ക്കിസെദേക്കിന്റെ ക്രമം അനുസരിച്ചുള്ള മഹാപുരോഹിതനായി വാഴ്ത്തുന്നു. അതിനായി ഉദ്ധഹിക്കുന്ന വചനം സങ്കീര്‍ത്തനം 110 ലെ വാക്യമാണ്.

ഉല്‍പത്തി അനുസരിച്ച്, മെല്‍ക്കിസെദേക്ക് അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനാണ്. ഹെബ്രായ ഭാഷ അനുസരിച്ച് മെലെക്കി എന്നും സെദേക്ക് എന്നും രണ്ട് വാക്കുകള്‍ ചേര്‍ന്നതാണ് മെല്‍ക്കിസെദേക്ക്. മെലക്ക് എന്നാല്‍ രാജാവ് എന്നും സെദെക്ക് എന്നാല്‍ നീതി എന്നുമാണര്‍ത്ഥം. അപ്പോള്‍ മെല്‍ക്കിസെദേക്ക് നീതിയുടെ രാജാവാണ്.

ശാലേമിലെ രാജാവ് എന്നാണ് ഉല്‍പത്തി പുസ്തകം മെല്‍ക്കിസെദേക്കിനെ പരിചയപ്പെടുത്തുന്നത്. ശാലേം മിക്കവാറും ജറുസലേം ആയിരിക്കും എന്ന് പണ്ഡിതന്മാര്‍ പറയുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles