ഉല്ലാസ വേളകളെ പ്രതി ദൈവത്തിന് നന്ദി അര്‍പ്പിക്കണമോ?

നന്മകളുടെ ദാതാവിനെ ഓര്‍ക്കാം
യുറോപ്പില്‍ ഇപ്പോള്‍ വേനല്‍ അവധിക്കാലമാണ്. ശരീരത്തിനും മനസ്സിനും ഉല്ലാസവും വിശ്രമവും തേടുമ്പോള്‍, ആത്മാവിനെ പരിപോഷിപ്പിക്കുവാന്‍ നിശ്ശബ്ദതയിലും പ്രാര്‍ത്ഥനയിലും അല്പസമയം ചെലവഴിക്കണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു. ദൈവത്തിന്‍റെ ദാനമായ മനോഹരമായ സമുദ്രതീരങ്ങളിലും മലയോരങ്ങളിലും അവധി ആഘോഷിക്കുമ്പോള്‍ നല്ല പ്രകൃതിക്കും പ്രപഞ്ചത്തിനും സ്രഷ്ടാവിനെ ഓര്‍ത്ത് നന്ദിപറയണമെന്ന് പാപ്പാ പ്രത്യേകം അഭ്യര്‍ത്ഥിച്ചു. ഇതോടൊപ്പം മഹാമാരിയുടെ കെടുതിയില്‍ ജോലി നഷ്ടപ്പെടുകയും കുടുംബങ്ങളില്‍ ക്ലേശങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന അയല്‍ക്കാരെ അനുസ്മരിക്കുകയും, ഉള്ളതില്‍നിന്ന് ഔദാര്യത്തോടെ അവരുമായി സാധിക്കുന്നത് പങ്കുവയ്ക്കുവാനും മറക്കരുതെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

ലെബനോനെ അനുസ്മരിച്ചു
ഇനിയും ഭീതിദമായ സ്ഫോടനത്തിന്‍റെ വേദനയില്‍ കഴിയുന്ന ലെബനോനിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. അതുപോലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്ന എല്ലാവരെയും ഓര്‍ക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 4-ന് രാത്രിയില്‍, മദ്ധ്യപൂര്‍വ്വദേശ രാജ്യമായ ലെബനോനിന്‍റെ തലസ്ഥാന നഗരത്തെ തുറമുഖത്തോടു ചേര്‍ന്നുണ്ടായ സ്ഫോടനത്തില്‍ 170-പേര്‍ മരണമടയുകയും, ആയിരങ്ങള്‍ മുറിപ്പെടുകയും ചെയ്യുകയുണ്ടായി. മാത്രമല്ല ദേവാലയങ്ങളും സന്ന്യാസാശ്രമങ്ങളും ഉള്‍പ്പെടെ കെട്ടിടങ്ങളും വീടുകളും സ്ഫോടനത്തില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രാജ്യാന്തര സംഘടനകള്‍ ഇനിയും സ്ഫോടന കാരണം കണ്ടെത്താന്‍ പരിശ്രമിക്കുകയാണെന്നും പാപ്പാ ജനങ്ങളെ അറിയിച്ചു.

ആഭ്യന്തര കലാപത്തില്‍പ്പെട്ട ബലറൂസിനുവേണ്ടി
ചത്വരത്തില്‍ കൊടിയുയര്‍ത്തി നിന്നിരുന്ന ബെലറൂസിലെ ഒരു കൂട്ടം ജനങ്ങളെ കണ്ട പാപ്പാ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തിന്‍റെ സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ചത്വരത്തില്‍ സന്നിഹിതരായവരോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിച്ച ലോകത്തെ സകലരോടുമായി അപേക്ഷിച്ചു. പ്രസിഡന്‍റിന്‍റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധവും ആഭ്യന്തരവിപ്ലവവും ബലറൂസില്‍ തുടരവെ, സംയമനത്തോടെ സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ തേടണമെന്നാണ് പാപ്പാ അഭ്യര്‍ത്ഥിച്ചത്. ആഗസ്റ്റ് 9-ന് ഒരു അട്ടിമറിയിലൂടെ തിരഞ്ഞെടുപ്പു വിജയം മൂന്നാം തവണയും നേടിയ ബലറൂസിന്‍റെ പ്രസിഡന്‍റ് ലൂക്കാ ഷെങ്കേയ്ക്ക് എതിരായിട്ടാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.

 ബ്രസീലില്‍ സമര്‍പ്പിതരുടെ പ്രഥമ ദേശീയദിനം
സമര്‍പ്പിതരുടെ പ്രഥമ ദേശീയദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി ചത്വരത്തില്‍ സമ്മേളിച്ച ബ്രസീലിയന്‍ സന്ന്യസ്തരുടെ കൂട്ടായ്മയെ പാപ്പാ പ്രത്യേകം അഭിവാദ്യംചെയ്തു. അവര്‍ക്ക് പ്രാര്‍ത്ഥാനാശംസകള്‍ നേരുകയും ചെയ്തു. അതുപോലെ കൊടിയുമായി ചത്വരത്തിന്‍റെ ഒരു മൂലയില്‍നിന്നിരുന്ന യുവജനങ്ങള്‍ക്കായുള്ള അമലോത്ഭവനാഥയുടെ കൂട്ടായ്മയ്ക്കും പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles