INRI യുടെ അര്‍ത്ഥമെന്ത്?
യേശുവിന്റെ കുരിശിന്റെ മുകളില്‍ നാം കാണുന്ന നാല് അക്ഷരങ്ങളാണ് ഐഎന്‍ആര്‍ഐ (INRI). എന്താണ് ഈ അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത്.
യേശുവിനെ കുരിശില്‍ തറച്ച വേളയില്‍ യേശുവിനെ പരിഹസിച്ചു കൊണ്ട് യഹൂദരുടെ ആവശ്യപ്രകാരം കുരിശിന്റെ മുകളില്‍ പീലാത്തോസ് എഴുതി വച്ച വാക്കുകളാണിത്.
റോമന്‍ ഗവര്‍ണറായിരുന്ന പീലാത്തോസ് ലത്തീന്‍ ഭാഷയിലാണ് ഇത് എഴുതിച്ചത്. ലത്തീനില്‍ ഇത് Iesus Nazarenus, Rex Iudeorum (INRI) എന്നാണ്. ലത്തീന്‍ ഭാഷയില്‍ J ക്കു പകരം I ആണ് ഉപയോഗിക്കുന്നത്. യഹൂദന്മാരുടെ രാജാവായ നസ്രായക്കാരന്‍ യേശു എന്നാണ് INRI യുടെ വികസിത രൂപം.
യഹൂദന്മാരുടെ രാജാവ് എന്നല്ല യഹുദന്മാരുടെ രാജാവ് എന്ന് അവന്‍ പറഞ്ഞു എന്നാണ് എഴുതേണ്ടത് എന്ന് ആവലാതി പറഞ്ഞ് യഹുദര്‍ പീലാത്തോസിനെ സമീപിക്കുന്നുണ്ട്. അപ്പോള്‍ പീലാത്തോസ് മറുപടി പറയുന്നത് ഞാന്‍ എഴുതിയത് എഴുതി എന്നാണ്.