വിവാഹജീവിതം സംതൃപ്തമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയേണ്ടേ?

വിവാഹിതരായ എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷകരമായ ഒരു കുടുംബജീവിതമമാണ്. എന്നാൽ വിവാഹിതരായ എല്ലാവരും പൂർണ സംതൃപ്തിയോടെയാണോ ജീവിക്കുന്നത്? അല്ല എന്നായിരിക്കും ഭൂരിഭാഗത്തിന്റെയും മറുപടി. ഒരുമിച്ചുള്ള ജീവിതമാണെങ്കിലും പലരും പലവിധ കാരണങ്ങളാൽ മാനസികമായി അകന്നിരിക്കും. എന്നാൽ എക്കാലവും സന്തോഷത്തോടെ ജീവിക്കാൻ ചിലകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വിവാഹമെന്നാൽ പ്രതിബദ്ധതയോടെ ഒരുമിച്ച് നടക്കാന്‍ എടുത്ത തീരുമാനമാണെന്ന് എപ്പോഴും ഓർമിക്കണം. ക്ഷമ, ത്യാഗം, പരസ്പരമുള്ള കരുതൽ, പങ്കുവയ്ക്കലുകൾ എല്ലാം വിവാഹജീവിതത്തിലെ അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്. പരസ്പരം കൈകള്‍ ചേർത്തുപിടിച്ചു നടക്കുന്ന ബന്ധങ്ങൾ കൂടുതൽ ദൃഢമായിരിക്കും. പരസ്പരം നൽകുന്ന പിന്തുണയിലൂടെ മാത്രമേ ഒരുമിച്ചു മൂന്നോട്ടു പോകാൻ സാധിക്കൂ.

നിങ്ങളുടെ ശരീരത്തിന്റെ ഒരുഭാഗം പോലെ പങ്കാളിയെ കാണാൻ ശ്രമിക്കണം. ഒരേ മനസ്സും ആത്മാവുമുള്ള രണ്ടുശരീരങ്ങൾ മാത്രമാകണം. പങ്കാളിയുടെ ആഗ്രഹങ്ങൾ സ്വന്തം ആഗ്രഹങ്ങളായി പരിഗണിക്കണം. പങ്കാളിയുടെ അഭിരുചി സ്വന്തം അഭിരുചിയായി കാണാൻ കഴിയാതെ വരുമ്പോൾ അവിടെ കലഹങ്ങൾക്കു തുടക്കം കുറിക്കുന്നു. നീ എനിക്ക് വേണ്ടി എന്തു ചെയ്തു എന്ന് സ്വയം ചോദിച്ചു തുടങ്ങുമ്പോഴാണ് ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

സ്നേഹം തനിക്കു മാത്രം അവകാശപ്പെട്ടതാണെന്ന രീതിയിൽ അമിതമായി പങ്കാളിയുടെ കാര്യങ്ങളിൽ നടത്തുന്ന ഇടപെടലുകൾ ബന്ധത്തിൽ അകൽച്ചയുണ്ടാക്കുമെന്ന് ഇപ്പോഴും പലർക്കും അറിയില്ല. ഇത് പലപ്പോഴും പങ്കാളിക്ക് അരോചകമായി തോന്നുകയും ബന്ധത്തിൽ ഉലച്ചിലുണ്ടാകുകയും ചെയ്യും. അമിത സ്നേഹം പങ്കാളിക്ക് അരോചകമാകാതിരിക്കാൻ ശ്രദ്ധിക്കണം.

ഉപയോഗിക്കുന്ന വാക്കുകളിൽ ശ്രദ്ധിക്കണം. വാവിട്ട വാക്കും, കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ലെന്ന പഴമൊഴി ഓർമിക്കുന്നത് നല്ലതായിരിക്കും. ഒരു നേരത്തെ ദേഷ്യത്തിനു പ്രയോഗിക്കുന്ന വാക്കുകൾ ചിലപ്പോൾ ആയുധങ്ങളേക്കാൾ മൂർച്ചയുളളവയായിരിക്കും. അത് പലപ്പോഴും ആഴത്തിലുള്ള മുറിവേൽപ്പിക്കും. അത്തരം മുറിവുകൾ ജീവിതാവസാനം വരെ നിലനിൽക്കുന്നതാകും. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കേണ്ടവയാണ്.

നമ്മളെന്താണോ അങ്ങനെ തന്നെ ജീവിക്കുക. നല്ല ബന്ധങ്ങൾക്ക് അനാവശ്യ പ്രകടനങ്ങൾ ആവശ്യമില്ല. നിങ്ങളെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുമ്പോള്‍ എത്രമാത്രം അരോചകമായിരിക്കുമെന്ന് സ്വയം ചിന്തിച്ചാൽ ഇത്തരം പ്രകടനങ്ങളിലെ അബദ്ധം മനസ്സിലാകും. സത്യസന്ധമായി പെരുമാറുന്നത് ബന്ധം ദൃഢമാക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles