മെയ് മാസത്തില്‍ ജപമാലയിലൂടെ മധ്യസ്ഥം തേടാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: മേയ് മാസത്തില്‍ ഉടനീളം ജപമാല ചൊല്ലാന്‍ വിശ്വാസികളെ ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പാ. കൊറോണ വൈറസിനതിരെ പ്രാര്‍ത്ഥിക്കാന്‍ രണ്ടു പുതിയ പ്രാര്‍ത്ഥനകള്‍ കൂടി പാപ്പാ പങ്കുവച്ചു.

‘നമ്മുടെ മാതാവായ മറിയത്തിന്റെ ഹൃദയത്തോടൊപ്പം ക്രിസ്തുവിന്റെ മുഖം ധ്യാനിക്കുമ്പോള്‍ നാം ഒരു കുടുംബമെന്ന നിലയില്‍ കൂടുതല്‍ ആത്മീയമായി അടുക്കുകയും നമ്മുടെ ഈ പരീക്ഷയെ അതിജീവിക്കുകയും ചെയ്യും’ ഏപ്രില്‍ 25ന് എഴുതിയ കത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

മേയ് മാസത്തില്‍ വീടുകളില്‍ ജപമാല ചൊല്ലുന്നതിന്റെ സൗന്ദര്യം കണ്ടെത്താന്‍ പാപ്പാ കുടുംബങ്ങളെയും വ്യക്തികളെയും ആഹ്വാനം ചെയ്തു. പരമ്പരാഗതമായ പരിശുദ്ധ കന്യമാറിയത്തോടുള്ള ഭക്തി വര്‍ദ്ധിക്കുന്ന മാസമാണ് മേയ് മാസം.

ജപമാലയുടെ അന്ത്യഭാഗത്ത് ചൊല്ലാന്‍ രണ്ടു പുതിയ പ്രാര്‍ത്ഥനകള്‍ കൂടി പാപ്പാ നല്‍കി. ആദ്യത്തെ പ്രാര്‍ത്ഥനയില്‍ പിതാവിന്റെ ഹിതത്തോട് അനുരൂപരാകാനും യേശു പറയുന്നത് പോലെ ചെയ്യാനും പരിശുദ്ധ അമ്മയുടെ സഹായം തേടന്നു.

രണ്ടാമത്തെ പ്രാര്‍ത്ഥനയില്‍, ഈ കൊറോണ വൈറസ് പകര്‍ച്ചവ്യാധയുടെ നേരത്ത് അമ്മയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ എന്ന് പരിശുദ്ധ അമ്മയോട് യാചിക്കുന്നു. ഈ വലിയ യാതന അവസാനിക്കുന്നതിന്ു വേണ്ടിയും പ്രത്യാശയും സമാധാനവും പുതുതായി പുലരുന്നതിനു വേണ്ടിയും നാം മാതാവിന്റെ മാധ്യസ്ഥം തേടുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles