മറിയം നല്ല ചാര്‍ച്ചക്കാരി

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 8
ഉദരത്തിൽ, ഹൃദയത്തിൽ, ദൈവത്തെ സംവഹിച്ച കന്യകാമറിയം !
തന്റെ ചാർച്ചക്കാരി ഏലീശ്വാ ഗർഭിണിയാണെന്ന് മാലാഖയിൽ നിന്നറിഞ്ഞ മറിയം ഭർതൃ ഗ്രഹത്തിൽ നിന്നും തിടുക്കത്തിൽ മരുഭൂമിയുടെ മലമ്പാതകൾ താണ്ടി ഏലീശ്വായെ ശുശ്രൂഷിക്കാനായി യാത്ര പുറപ്പെട്ടു.
തന്റെ ഗർഭാരിഷ്ടതകളെല്ലാം മറച്ചുവച്ച് ഇളയമ്മയെ ശുശ്രൂഷിക്കാൻ മറിയം കാണിച്ച തിടുക്കം നമുക്ക് ഒരു വെല്ലുവിളിയാണ്.
ഛിന്നഭിന്നമായിക്കിടക്കുന്ന കുടുംബ ബന്ധങ്ങളെ തുന്നിപ്പിടിപ്പിച്ച് ഊഷ്മള കരമാക്കുവാൻ മറിയം തന്റെ മാതൃക വഴി നമ്മെ ക്ഷണിക്കുന്നു.
വിനീത ശുശ്രൂഷകളിലൂടെ സ്വയം ദാനമായി ഒഴുകിയ ദൈവമാതാവേ, എന്നെ മുഴുവനും എനിക്കുള്ളതും ദൈവത്തിനും ദൈവജനത്തിനുമായി നല്കാൻ എനിക്കനുഗ്രഹം തരണമെ
~ Jincy Santhosh ~
“മനുഷ്യൻ ദൈവത്തിന് ജന്മം കൊടുത്ത…, പറുദീസ തുറപ്പിച്ച….. നരകത്തിൽ നിന്ന് ആത്മാക്കളെ വിമോചിപ്പിച്ച ഒരു യഥാർത്ഥ അനുഗ്രഹീത എളിമ”
(വി.അഗസ്തീനോസ് )
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.