വിലപ്പെട്ടവന് വിധിയെഴുതിയവനും വിശ്വാസ പ്രമാണത്തില്‍….

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 30

“അവനെ ക്രൂശിക്കുക! ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ്‌ വെള്ളമെടുത്ത്‌ ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്‌തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്‌.”
(മത്തായി 27 : 24)

യേശുവിനെ വധിക്കാൻ വിട്ടു കൊടുത്ത പീലാത്തോസിൻ്റെ പേര് എന്തുകൊണ്ട് സഭയുടെ വിശ്വാസ പ്രമാണത്തിൽ സ്വർഗം എഴുതിച്ചേർത്തു..?

തൻ്റെ അധികാരസ്ഥാനവും ജനങ്ങൾക്കിടയിൽ തന്നെക്കുറിച്ചുള്ള മതിപ്പും ബഹുമതിയും നഷ്ടപ്പെടാതിരിക്കാൻ, യേശു നിരപരാധിയാണന്നറിഞ്ഞിട്ടും, കുരിശുമരണത്തിൽ നിന്ന് യേശുവിനെ രക്ഷിക്കാൻ തക്ക അധികാരമമുണ്ടായിരുന്നിട്ടും, വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങൾക്കുമൊടുവിൽ “അവനെ ക്രൂശിക്കുക ” എന്ന മുറവിളികൾക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ജനങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി പീലാത്തോസ് യേശുവിനെ കുരിശുമരണത്തിന് വിട്ടുകൊടുത്തു.

യേശുവിനെ പ്രതി തൻ്റെതായതൊന്നും നഷ്ടപ്പെടുത്താൻ തയ്യാറാകാതിരുന്ന വ്യക്തിയാണ് പീലാത്തോസ്.

യേശുവിനെ പ്രതി എല്ലാം നഷ്ടപ്പെടുത്തിയ മറിയത്തിൻ്റെയും, യേശുവിനെ പ്രതി ഒന്നും നഷ്ടപ്പെടുത്താതിരുന്ന പീലാത്തോസിൻ്റെയും പേരുകൾ രണ്ടായിരത്തിലധികം വർഷങ്ങളായി സഭയുടെ വിശ്വാസ പ്രമാണത്തിൽ ചേർത്തുവച്ചു കൊണ്ട് സ്വർഗം നമ്മെ ഓർമ്മിപ്പിക്കുന്നു,
പീലാത്തോസും പരിശുദ്ധ മറിയവും മനുഷ്യജീവിതത്തിൻ്റെ രണ്ടു സാധ്യതകളാണ്.

വചനം പ്രസംഗിച്ചും ജീവകാരുണ്യ പ്രവർത്തികൾ ചെയ്തും ധ്യാനം കൂടിയും ഒക്കെ ഭക്താഭ്യാസങ്ങളാൽ യേശുവിനെ നേടാൻ ശ്രമിക്കുമ്പോഴും നിൻ്റെ തഴക്കദോഷങ്ങളെ.., ചില അധികാര മോഹങ്ങളെ..,
‘ഞാൻ ‘ എന്ന അഹംഭാവത്തെ യേശുവിനു വേണ്ടി നഷ്ടപ്പെടുത്താൻ നീ തയ്യാറാകുന്നില്ലങ്കിൽ നിന്നിലൊരു പീലാത്തോസ് ഉണ്ടെന്നു തിരിച്ചറിയുക.

ലോകത്തിൻ്റെ പ്രീതിയിൽ നിലനിൽക്കാൻ ദൈവ പ്രമാണങ്ങളെ വളച്ചൊടിച്ച്
ന്യായീകരണങ്ങൾ കൊണ്ട് കൈ കഴുകുന്നത് ക്രിസ്തുവിശ്വാസിക്ക് യോജിച്ചതല്ല.
യേശുവിനെ പ്രതി ഈ ലോകത്തിൽ നീ നഷ്ടപ്പെടുത്തുന്നവയെല്ലാം സ്വർഗത്തിൽ നിൻ്റെ ശ്വാശ്വത നിക്ഷേപങ്ങളാണ്.
യേശുവിനെ നേടാൻ നീ എത്ര പരിശ്രമിച്ചു എന്നതിലുപരി, യേശുവിനു വേണ്ടി നീ എന്തു ത്യജിച്ചു എന്നത് നിൻ്റെ സ്വർഗ പ്രവേശനത്തിൻ്റെ മാനദണ്ഡമാണ്.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles