സ്ത്രീകളില്‍ അനുഗ്രഹീത

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 6
ദൈവജനത്തെ രക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ള ചില സ്ത്രീകളെക്കുറിച്ച് പഴയ നിയമ പുസ്തകത്തിൽ “സ്ത്രീകളിൽ അനുഗ്രഹീത” എന്നു വിളിക്കപ്പെട്ടതായി എഴുതിയിട്ടുണ്ട്.
കേന്യനായ ഹോബെറിന്റെ ഭാര്യ ജായേൽ (ന്യായാധിപന്മാർ 5:24 )
ഹോളോ ഫെർനസിനെ കൊന്ന് ഇസ്രായേലിനെ രക്ഷിച്ച യൂദിത്ത് (യൂദിത്ത് 13:18) ….അങ്ങനെ രക്ഷാകര പദ്ധതിയിൽ ദൈവത്തോട് സഹകരിച്ച സ്ത്രീകളേറെ.
എന്നാൽ മറിയം ഈ സ്ത്രീകളെക്കാളുമെല്ലാം അനുഗ്രഹീതയാണ്. കാരണം ലോകത്തിന്റെ മുഴുവൻ രക്ഷകനായിത്തീരുവാനുള്ള യേശുവിനെ ഉദരത്തിൽ വഹിച്ച് പ്രസവിച്ചു വളർത്തുവാനും കാലസമ്പൂർണ്ണതയിൽ അവനെ തിരികെ സ്വർഗ പിതാവിനു തന്നെ നൽകുവാനും കഴിഞ്ഞ മറിയം പരിശുദ്ധാത്മാവ് നിറഞ്ഞ് പാടി “കണ്ടാലും ഇന്നു മുതൽ എല്ലാ തലമുറകളുംതന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.”
ദൈവഹിതം അറിഞ്ഞു ജീവിക്കുന്നവർക്കു മാത്രമെ ഈ ഭാഗ്യം ലഭിക്കുകയുള്ളൂ. ജെറുസലേം ദേവാലയത്തിലെ ജീവിതകാലം മുഴുവൻ അവൾ ദൈവത്തോടൊപ്പം ആരാധനയിൽ ഒന്നായിത്തീർന്നു. അപ്രകാരം നിർമ്മലയും നിഷ്കളങ്കയും വിശുദ്ധിയുടെ ഉറവിടവുമായവളെ സാമുവേലിനെ ദൈവം വിളിച്ചതുപോലെ ദൈവ കൃപയ്ക്കു പാത്രമാക്കിത്തീർത്തു.
~ Jincy Santhosh ~
” യോവാക്കിമിന്റെയും അന്നായുടെയും എത്രയും പവിത്രയായ പുത്രീ, നീ ദൈവത്തിന്റെ മണവാട്ടിയും അമ്മയുമാകാൻ വേണ്ടി അധികാരങ്ങളിലും ശക്തികളിലും നിന്ന് മറയ്ക്കപ്പെട്ട് പരിശുദ്ധാത്മാവിന്റെ മണവറയിൽ വസിക്കുകയും പാപമാലിന്യത്തിൽ നിന്ന് രക്ഷിക്കപ്പെടുകയും ചെയ്തു”
( വി. ജോൺ ഡമഷീൻ)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.