മേയ് 18 ന് ഇറ്റലിയില്‍ പൊതു കുര്‍ബാനകള്‍ പുനരാരംഭിക്കും

റോം: ഈ മാസം 18 ന് ഇറ്റലിയിലെ രൂപതകളില്‍ പൊതു ദിവ്യബലികള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇറ്റാലിയിലെ പ്രധാന മെത്രാന്മാരും ചേര്‍ന്നു സംയുക്തമായി നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ദിവ്യബലികള്‍ അര്‍പ്പിക്കപ്പെടുന്നത്.

പ്രോട്ടോക്കാള്‍ പ്രകാരം ദിവ്യബലിയില്‍ സംബന്ധിക്കുന്ന അംഗങ്ങളുടെ എണ്ണം കുറയ്ക്കണം എന്നും ദിവ്യബലിക്കെത്തുന്നവര്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം എന്നും എല്ലാവരും ഫേസ് മാസ്‌ക് ധരിക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദിവ്യകാരുണ്യം നല്‍കുന്ന പുരോഹിതല്‍ കൈയുറകള്‍ ധരിക്കണം. ഒപ്പം മൂക്കും വായും മൂടുന്ന വിധത്തില്‍ മുഖാവരണം ധരിക്കുകയും വേണം.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 8 നാണ് റോം രൂപത പൊതു കുര്‍ബാനകള്‍ നിറുത്തലാക്കിയത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles