മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ മാതാവിനോടുള്ള ജപം
കർമ്മല മലയിലെ ഏറ്റവും മനോഹരമായ പുഷ്പമേ, ഫലപുഷ്ടമായ മുന്തിരി, സ്വർഗ്ഗത്തിലെ മഹത്വമേ, ദൈവപുത്രനെ പരിശുദ്ധ മാതാവേ, അമലോൽഭവ കന്യകേ ഞങ്ങളുടെ ഈ ആവശ്യത്തിൽ ഞങ്ങളെ സഹായിക്കണമേ. സമുദ്രതാരമേ ഇപ്പോൾ സഹായിച്ച് ഞങ്ങളുടെ മാതാവാണെന്ന് കാണിക്കണമേ. ദൈവമാതാവായ പരിശുദ്ധ മറിയമേ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി, ഞങ്ങളുടെ ഈ ആവശ്യത്തിൽ ഞങ്ങളെ സഹായിക്കണം എന്ന് ഞങ്ങൾ ഹൃദയത്തിന്റെ അഗാധതയിൽ നിന്നും സവിനയം അങ്ങയോട് അപേക്ഷിക്കുന്നു. അവിടുത്തെ ശക്തിയെ തടയുവാൻ ആരുമില്ല. അവിടുന്ന് മാതാവാണെന്ന് ഇപ്പോൾ കാണിക്കണമേ.
അമ്മയായ മറിയമേ അപേക്ഷിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
(3 പ്രാവശ്യം)
മധുരമുള്ള അമ്മേ ഈ കാര്യം ഞാൻ അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു.
( 3പ്രാവശ്യം)