വാഷിംഗ്ടണ്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അക്രമം
വാഷിംഗ്ടണ്‍ ഡിസി: വാാഷിംഗ്ടണിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിനു നേരെ ആക്രണം. ഡിസിയിലെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്.
‘ഒരു വലിയ തിന്മയായിരുന്നു അത്, ഒരു ദുരന്തം, കൂടുതല്‍ മോശമായത് സംഭവിക്കാതിരുന്ന് ദൈവകൃപ’ ബസിലിക്കയുടെ അസോസിയേറ്റ് റെക്ടറും മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഓഫ് പില്‍ഗ്രിമേജസും ആയ മോണ്‍. വിറ്റോ ബുവോനാനോ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 9.14 ന് അക്രമി ഒരു വനിത സെക്യൂരിറ്റി ഗാര്‍ഡിനെ വാഹനം ഇടിപ്പിച്ചു എന്നു പറഞ്ഞ് ബസിലിക്കയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി ഡിസി മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു.
വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെ വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ അക്രമി ശ്രമിച്ചതായും അപ്പോള്‍ ആ സഹപ്രവര്‍ത്തകനായ മറ്റൊരു ഗാര്‍ഡ് അക്രമിയെ എതിരിടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന്, അക്രമി ഗാര്‍ഡിനെ ബസിലിക്കിയുടെ നേര്‍ക്ക് ഓടിച്ചുവെന്നും ബസിലിക്കയുടെ റെക്ടര്‍ മോണ്‍. വാള്‍ട്ടര്‍ റോസി പറഞ്ഞു. അക്രമി ഈ ഗാര്‍ഡിനെ പല തവണ കത്തി കൊണ്ട് കുത്തുകയുണ്ടായി. അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു.
ആക്രമണം ഭയജനകമായിരുന്നു എന്ന് ബസലിക്കയില്‍ വി. കുര്‍ബാനയില്‍ സംബന്ധിക്കാനെത്തിയ ദൃക്‌സാക്ഷികള്‍ പറഞ്ഞു.