ദര്‍ശനത്തില്‍ കണ്ട മണവാട്ടിയായ പരിശുദ്ധ മറിയം

(വി.ആൻ കാതറിൻ എമ്മിറിച്ചിന് ലഭിച്ച ദർശനങ്ങളിൽ നിന്ന്)
1821 സെപ്റ്റംബർ 24ന് യേശു ഗോഫ്‌നയിലെ സിനഗോഗിൽ പഠിപ്പിക്കുന്ന ദർശനം കണ്ടു.അന്ന് യേശു സിനഗോഗധികാരിയുടെ വീട്ടിലാണ് താമസിച്ചത്. അദ്ദേഹം മറിയത്തിന്റെ പിതാവ് ജൊവാക്കിമിന്റെ ബന്ധുവായിരുന്നു. യൗവ്വനത്തിൽ തന്നെ വിധവകളായ രണ്ട് പെൺമക്കളും അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു.
യേശു ഭവനത്തിൽ എത്തിയപ്പോൾ അവർ സന്തോഷത്തോടെ ഭക്ഷണമൊരുക്കി.ഭക്ഷണ സമയം കഴിഞ്ഞപ്പോൾ മറിയത്തിന്റെ വിശേഷങ്ങൾ ചോദിച്ച് യേശുവിനോട് അവർ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. സംഭാഷണത്തിനിടയിൽ മേരിയുടെയും ജോസഫിന്റെയും വിവാഹ വിശേഷങ്ങളും അവർ പങ്കുവച്ചു.ഈ സമയം മേരിയുടെയും ജോസഫിന്റെയും വിവാഹദിനം ഞാൻ ദർശിച്ചു.
പരിശുദ്ധ മറിയത്തെ വിവാഹ വസ്ത്രത്തിൽ കാണുന്ന മനോഹാരിത എന്നെ ആകർഷിച്ചു.മറിയത്തിന്റെയും ജോസഫിന്റെയും വിവാഹം 7- 8 ദിവസം നീണ്ടുനിന്ന ആഘോഷമായിരുന്നു. വിവാഹം പോലുള്ള മംഗള കർമ്മങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു ഭവനം ജറുസലേമിൽ സീയോൻ മലക്ക് സമീപം ഉണ്ടായിരുന്നു.ഇവിടെയാണ് വിവാഹ ആഘോഷം നടന്നത്. മറിയത്തിന്റെ ദേവാലയവാസത്തിലെ സഖിമാർ, ജോവാക്കിമിന്റെയും അന്നയുടേയും ബന്ധുക്കൾ,പരിചയക്കാർ തുടങ്ങി നിരവധി പേർ വിവാഹത്തിന് വന്നു. അവരിൽ സിനഗോഗ് അധികാരിയും രണ്ട് പെൺമക്കളും ഉണ്ടായിരുന്നു.വിവാഹ ആഘോഷം ഉദാത്തവും വിഭവ സമൃദ്ധവും ആയിരുന്നു.നിരവധി ആടുകളുടെ ബലിയർപ്പണം ദേവാലയത്തിൽ നടന്നു.
മറിയം വിവാഹ വസ്ത്രത്തിൽ വ്യത്യസ്തയും ആകർഷകയുമായി കാണപ്പെട്ടു.മുന്നിൽ തുറക്കാവുന്ന നീളൻ കൈകളുള്ള ഒരു ഗൗൺ ആയിരുന്നു മേരി ധരിച്ചിരുന്നത്. ഈ ഗൗൺ നീല രംഗത്തിൽ ചുവപ്പ്,വെള്ള, മഞ്ഞ റോസാപൂക്കൾ പച്ച ഇലകളുമായി തുന്നിച്ചേർത്തതായിരുന്നു. താഴത്തെ അറ്റം ഞൊറികളായി തുന്നിയിരുന്നു. ഇതിനു മുകളിൽ ആകാശനീലിമയുള്ള അയഞ്ഞ ഒരു സുതാര്യമായ മേലങ്കിയും ഉണ്ടായിരുന്നു.ഇതുകൂടാതെ പിന്നിലേക്ക് നീണ്ടുകിടക്കുന്ന മറ്റൊരു മേലങ്കിയും ധരിച്ചിരുന്നു.
പട്ടുതുണി കൊണ്ട് നിർമ്മിച്ച ചുവപ്പും വെള്ളയും നിറമുള്ള റോസാപ്പൂക്കൾ കൊണ്ടുള്ള ഒരു കിരീടം മേരി ഇടതു കയ്യിൽ പിടിച്ചിരുന്നു. വലതു കയ്യിൽവെളുത്ത ജ്വാലയോടെ കത്തുന്ന എന്തോ വസ്തു വച്ച താലവുമുണ്ടായിരുന്നു.
ദേവാലയത്തിൽ ഒപ്പമുണ്ടായിരുന്ന കന്യകമാർ വന്ന് മേരിയെ കേശാലങ്കാരം ചെയ്യാൻ കൊണ്ടു പോയി.പ്രത്യേക രീതിയിൽ മുടി ചുറ്റി ചുറ്റി ആണ് അവർ അത് ചെയ്തത്. അതിനുശേഷം ഒരു വെളുത്ത ശിരോവസ്ത്രം മുടിയിൽ ഉറപ്പിച്ചു. മേരിയുടെ മുടി നേരിയ ബ്രൗൺ നിറമായിരുന്നു. ശിരോവസ്ത്രത്തിന് മുകളിൽ കിരീടവും വച്ചു.
അതീവ എളിമ ഉണ്ടായിരുന്ന മറിയത്തിന് മോടിയേറിയ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമായിരുന്നില്ല. അതിനാൽ വിവാഹ സമയത്ത് മാത്രമേ വിവാഹവസ്ത്രം ധരിച്ച കാണപ്പെട്ടുള്ളൂ. അതിനുശേഷം വസ്ത്രം മാറി സാധാരണ വസ്ത്രം ധരിച്ചു.മേരിയുടെ മുഖസൗന്ദര്യം അതിമനോഹരമായിരുന്നു.കറുത്ത മനോഹരമായ കൺപീലികൾ,ഉയർന്ന പുരികക്കൊടികൾ,വലിയ കണ്ണുകൾ, നീണ്ട മൂക്ക്, കുലീനത തുളുമ്പുന്ന വായ്ഭാഗം,മെലിഞ്ഞ താടിഭാഗം എല്ലാം മേരിയുടെ മുഖസൗന്ദര്യം വർദ്ധിപ്പിച്ചു. ഇടത്തരം ഉയരമാണ് മേരിയ്ക്ക് ഉണ്ടായിരുന്നത്. മണവാട്ടിയുടെ വേഷവിധാനങ്ങളിൽ മേരി സ്വർഗ്ഗീയ സൗന്ദര്യം നിറഞ്ഞവളായി കാണപ്പെട്ടു.
വിവാഹ വേഷം മാറിയപ്പോൾ ധരിച്ചത് വരകളുള്ള ഒരു വസ്ത്രമായിരുന്നു. കാനായിലെ കല്യാണ വിരുന്നിൽ ഇതേ വസ്ത്രം ധരിച്ചാണ് മറിയം പോയത്.വിവാഹവേഷം ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾക്ക് മേരി ധരിച്ച് കണ്ടു. ധനാഢ്യൻമാരുടെ വിവാഹങ്ങൾക്ക് മൂന്നോ നാലോ പ്രാവശ്യം വധൂവരൻമാർ വേഷം മാറുന്ന പതിവുണ്ടായിരുന്നു.

ജോസഫ് നീലനിറമുള്ള നീണ്ട ഒരു അലങ്കാര വസ്ത്രമാണ് ധരിച്ചത്. നീളമുള്ള കൈയുടെ അറ്റത്ത് വള്ളികൾ തൂങ്ങിക്കിടക്കുന്നു. കഴുത്തിനുചുറ്റും ബ്രൗൺ നിറമുള്ള ഷാൾ ചുറ്റിയിരുന്നു. നെഞ്ചിനു മുകളിൽ രണ്ട് വെളുത്ത നാടകൾ തൂങ്ങിക്കിടന്നിരുന്നു. മേരിയുടെയും ജോസഫിന്റെയും എല്ലാ വിവാഹ ചടങ്ങുകളും കാണാൻ ദൈവം എന്നെ അനുവദിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles