ആരായിരുന്നു വി. മറിയം ത്രേസ്യ?

കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ തകരുകയും സഹോദരങ്ങളെ പോലും കൊല്ലാന്‍ മടിക്കാത്തവര്‍ പെരുകകയും ചെയ്യുന്ന ഒരു കെട്ട കാലം. ഈ കാലഘട്ടത്തിന് വിളക്കും പ്രകാശവുമാണ് മറിയം ത്രേസ്യ എന്ന പുണ്യവതിയുടെ ജീവിതവും സന്ദേശവും.  വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതത്തിന്റെ ഒരു രേഖാചിത്രം ഇവിടെ.

1876 ഏപ്രില്‍ 26 ന് പുത്തന്‍ചിറ എന്ന കേരളീയ ഗ്രാമത്തില്‍ ത്രേസ്യ ചിറമ്മേല്‍ എന്ന പേരില്‍ മറിയം ത്രേസ്യ ജനിച്ചു. സീറോ മലബാര്‍ സഭാംഗങ്ങളായ മാതാപിതാക്കള്‍ ആവിലായിലെ വി. ത്രേസ്യയുടെ ബഹുമാനാര്‍ത്ഥമാണ് ത്രേസ്യ എന്ന പേര് നല്‍കിയത്.

ബാല്യം മുതല്‍ക്കേ അഗാധമായ ദൈവഭക്തിയിലും ദൈവസ്‌നേഹത്തിലും അവള്‍ വളര്‍ന്നു. ആഴ്ചയില്‍ നാല് തവണ ഉപവസിക്കുകയും ദിവസേന പല തവണ ജപമാല ചൊല്ലുകയും ത്രേസ്യയുടെ പതിവായിരുന്നു. തുടര്‍ച്ചായി ഉപവസിച്ച് എല്ലും തോലുമായി തീര്‍ന്ന മകളെ ഭക്ഷണം കഴിപ്പിക്കാന്‍ അമ്മ പ്രയാസപ്പെട്ടു എന്ന് പറയപ്പെടുന്നു.

കുടുംബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ത്രേസ്യയുടെ പിതാവും സഹോദരനും മദ്യപാനികളായി മാറി. കൂടുതല്‍ സങ്കടത്തിന് കാരണമായി ത്രേസ്യയ്ക്ക് 12 വയസ്സുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു. ത്രേസ്യ പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും ഏകാന്ത ജീവിതം നയിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ വൈകാതെ അവള്‍ സാമൂഹ്യ സേവനത്തിലേക്ക് തിരിഞ്ഞു.

1904 ല്‍ ത്രേസ്യയ്ക്ക് പരിശുദ്ധ മാതാവിന്റെ ഒരു ദര്‍ശനമുണ്ടായി. മാതാവ് ആവശ്യപ്പെട്ടതനുസരിച്ച് അവള്‍ തന്റെ പേരിനോട് മറിയം എന്നു ചേര്‍ത്തു മറിയം ത്രേസ്യ ആയി. സുഹൃത്തുക്കളുമായി ചേര്‍ന്ന് മറിയം ത്രേസ്യ ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പ് സ്ഥാപിച്ചു. അവര്‍ ഒരുമിച്ച് ജാതിമതഭേദമെന്യേ പാവങ്ങളെയും രോഗികളെയും സന്ദര്‍ശിച്ചു.

1903 ല്‍ പുതിയൊരു സന്ന്യാസ സഭ ആരംഭിക്കുന്നതിന് മറിയം ത്രേസ്യ മെത്രാന്റെ അനുമതി തേടി. അപ്രകാരം 1914 മെയ് 14 ാം തീയതി ഹോളി ഫാമിലി സന്യാസിനീ സഭ സ്ഥാപിതമായി. ആ സ്യന്നാസ സഭയുടെ ലക്ഷ്യം കുടുംബങ്ങളില്‍ പ്രാര്‍ത്ഥനാ ചൈതന്യവും സ്‌നേഹവും വളര്‍ത്തി ദൈവോന്മുഖമാക്കുക എന്നതായിരുന്നു. കുടുംബങ്ങളില്‍ ക്രിസ്തീയ ചൈതന്യവും മൂല്യങ്ങളും വളര്‍ത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച വിശുദ്ധയാണ് മറിയം ത്രേസ്യ. അതിനാലാണ് വിശുദ്ധ കുടുംബങ്ങളുടെ മധ്യസ്ഥയായി വാഴ്ത്തപ്പെടുന്നത്.

പഞ്ചക്ഷതം ലഭിച്ച മലയാളി വിശുദ്ധയാണ് മറിയം ത്രേസ്യ. 1905 ലാണ് ത്രേസ്യയ്ക്ക് യേശുവിന്റെ പഞ്ചക്ഷതം ലഭിച്ചത്. എല്ലാ വെള്ളിയാഴ്ചകളിലും മറിയം ത്രേസ്യ കുരിശാകൃതിയില്‍ ഉയര്‍ത്തപ്പെടുമായിരുന്നു. 1926 ല്‍ എന്തോ ഒരു വസ്തു വീണ് കാലിനേറ്റ മുറിവ് പിന്നീടൊരിക്കലും ഉണങ്ങിയില്ല. അതേ വര്‍ഷം ജൂണ്‍ 8ന് വിശുദ്ധ ഇഹലോക വാസം വെടിഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles