ക്രൈസ്തവ ജീവിതം കൂട്ടായ്മയുടെ ജീവിതം: മാര്‍ ജേക്കബ് അങ്ങാടിയത്ത്

ക്രൈസ്തവ ജീവിതം കൂട്ടായ്മയുടെ ജീവിതമാണെന്നും നമ്മുടെ ജീവിതം ദൈവത്തോടും സഹോദരങ്ങളോടുമുള്ള നന്ദിയുടെ ജീവിതമായിരിക്കണമെന്നും ചിക്കാഗോ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മാര്‍. ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു.

സാന്‍ ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ ദേവാലയത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 17 ന് അര്‍പ്പിച്ച ആഘോഷമായ റാസാകുര്‍ബാന മധ്യേ സംസാരിക്കുകയായിരുന്നു പിതാവ്.

റാസാ കുര്‍ബാനയില്‍ രൂപത ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലീശ്ശേരി, മുന്‍ വികാരിമാരായ ഫാ. ജിമ്മി തോട്ടപ്പിള്ളി, ഫാ. കുര്യന്‍ നെടുവേലിചാലുങ്കില്‍, ഫാ. സെബാസ്റ്റ്യന്‍ കണിയാംപടി, വികാരി ഫാ. ജോര്‍ജ് എട്ടപറയില്‍ എന്നിവര്‍ സഹകാര്‍മികരായി.

നവംബര്‍ 16 ന് പത്താം വാര്‍ഷിക സമ്മേളനവും കലാപരിപാടികളും നടന്നു. വാര്‍ഷിക സമ്മേളനത്തില്‍ സാന്‍ഹൊസെ ബിഷപ്പ് മോസ്റ്റ് റവ. ഡോ. ഓസ്‌കര്‍ കാന്റ്യൂ, ഓക്ലന്‍ഡ് ബിഷപ്പ് മോസ്റ്റ്. റവ. ഡോ. മൈക്കിള്‍ ബാര്‍ബര്‍ എ്ന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles