ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നു

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റിയെ 2020 ജനുവരി 21ന് ദൈവദാസനായി പ്രഖ്യാപിക്കും. ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന എറണാകുളം സെന്റ്. ഫ്രാന്‍സീസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന കൃതജ്ഞതാദിവ്യബലിയില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലാണ് പ്രഖ്യാപനം നടത്തുന്നത്.

വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അനുമതിപത്രം ചടങ്ങില്‍ വായിക്കും.
ആ പുണ്യശ്ലോകന്റെ അന്‍പതാം ചരമവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടികളുടെ ആദ്യഭാഗമായുള്ള ദൈവദാസ പ്രഖ്യാപനം നടത്തുന്നത്.

കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി വചനപ്രഘോഷണം നടത്തും.കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല, വിജയപുരം ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
ആദ്ധ്യാത്മിക മേഖലക്കൊപ്പം തന്നെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തും നിസ്തുല സംഭാവനകള്‍ നല്‍കിയ ഡോ.ജോസഫ് അട്ടിപ്പേറ്റിയാണ് വരാപ്പുഴ അതിരൂപതയുടെ പല സംരംഭങ്ങള്‍ക്കും തുടക്കംകുറിച്ചത്.
ദൈവദാസ പ്രഖ്യാപന ചടങ്ങുകളുടെഒരുക്കത്തിനായി വരാപ്പുഴ അതിരൂപത വികാരി ജനറല്‍മാരായ മോണ്‍.മാത്യു കല്ലിങ്കല്‍, മോണ്‍.മാത്യു ഇലഞ്ഞിമറ്റം എന്നിവര്‍ ചെയര്‍മാന്‍മാരും സെന്റ്. ഫ്രാന്‍സീസ് അസീസി കത്തീഡ്രല്‍ റെക്ടര്‍ മോണ്‍.ജോസഫ് പടിയാരംപറമ്പില്‍ ജനറല്‍കണ്‍വീനറുമായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. അഡ്വ.ഷെറി ജെ തോമസാണ് ജോയിന്റ് ജനറല്‍ കണ്‍വീനര്‍.

വരാപ്പുഴ ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന യോഗം ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.വികാരി ജനറല്‍മാരായ മോണ്‍.മാത്യു കല്ലിങ്കല്‍, മോണ്‍.മാത്യു ഇലഞ്ഞിമറ്റം, നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ കപ്പൂച്ചിന്‍ സഭാംഗമായ ഫാ.ആന്‍ഡ്രൂസ് അലക്‌സാണ്ടര്‍ ഒഎഫ്എംകെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, വിവിധ സംഘടനാ ഭാരവാഹികള്‍, വൈദീകര്‍ , സന്യസ്ത സഭാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles