മലബാര്‍ കുടിയേറ്റം ഒരു ജനതയുടെ സമഗ്രവളര്‍ച്ചയ്ക്കു നിദാനമായി: മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

ഒരു നൂറ്റാണ്ട് മുമ്പ് തികച്ചും അവികസിത പ്രദേശമായിരുന്ന മലബാറിലേയ്ക്കുള്ള കുടിയേറ്റം ഒരു ജനതയുടെ സമഗ്ര വളര്‍ച്ചയ്ക്കു നിദാനമായി എന്നു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. മലബാര്‍ മോസസ് എന്നിറിയപ്പെടുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി പിതാവിന്റെ ജാതിമത ചിന്തകള്‍ക്കതീതമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുസ്മരിച്ചു.

വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക, കാര്‍ഷിക മേഖലകളുടെ സമഗ്രവളര്‍ച്ചയില്‍ കുടിയേറ്റജനത നല്‍കിയ സംഭാവനകളെയും മാര്‍ ജോര്‍ജ് ആലഞ്ചേരി ശ്ലാഘിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം അടക്കമുള്ള സാമൂഹിക തിന്മകളില്‍നിന്നു അകന്നുജീവിക്കുവാനും അതിനെതിരെ പോരാടുവാനും സമൂഹത്തിനു കടമയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

റവ. ഡോ. സെബാസ്റ്റ്യന്‍ ഐക്കര രചിച്ച ”മലബാര്‍ കുടിയേറ്റത്തിന്റെ കാണാപ്പുറങ്ങള്‍”, Substance Abuse; Social Concern and Response എന്ന പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. തലശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ്ജ് ഞെരളക്കാട്ട് അധ്യക്ഷത വഹിച്ചു. മാര്‍ ജോര്‍ജ്ജ് വലിയമറ്റം, മാര്‍ ജോസഫ് പാംബ്ലാനി എന്നിവര്‍ സന്നിഹിതരായിരുന്നു. കുടുംബം, അല്മായര്‍, ജീവന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ‘മലബാര്‍ കുടിയേറ്റത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകവും, കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ റെമെജിയൂസ് ഇഞ്ചനാനിയില്‍ Substance Abuse; Social Concern and Response എന്ന പുസ്തകവും ഏറ്റുവാങ്ങി.

ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശ്രീ മാത്യു എം. കണ്ടത്തില്‍ സ്വാഗതവും ഡോ. സെബാസ്റ്റ്യയന്‍ ഐക്കര നന്ദിയും പറഞ്ഞു. സീറോ മലബാര്‍ സഭയുടെ കൂരിയ ചാന്‍സലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, മതബോധന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. തോമസ് മേല്‍വട്ടം, ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ സെക്രട്ടറി ശ്രീ സണ്ണി ആശാരിപറമ്പില്‍, കെ.സി.ബി.സി പ്രോ ലൈഫ് സമിതി പ്രസിഡന്റ് ശ്രീ സാബു ജോസ് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles