മലയാറ്റൂർ യാത്രയിലെ പ്രലോഭനങ്ങൾ…

നോമ്പുകാലത്ത് വയനാട്ടിൽ നിന്നും
മലയാറ്റൂർ കുരിശു മലയിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന ഏതാനും ചെറുപ്പക്കാരെ അറിയാം.
യാത്രയ്ക്ക് മുമ്പ് അനുഗ്രഹം വാങ്ങാനും മടങ്ങി വന്ന ശേഷം നന്ദി പറയാനും
അവർ ദൈവാലയത്തിൽ വരിക പതിവാണ്.
ഇത്ര ദീർഘദൂരം
കാൽനടയായി സഞ്ചരിക്കുമ്പോൾ
മടുപ്പും ക്ഷീണവും തോന്നില്ലേ എന്ന് അവരോട് ചോദിച്ചപ്പോൾ അവരിൽ ഒരുവൻ്റെ മറുപടി ഇങ്ങനെയായിരുന്നു.
“അച്ചാ,
ഏത് യാത്രയുടെയും ആരംഭത്തിൽ
വലിയ ഉത്സാഹമായിരിക്കും. പക്ഷേ
സഹനങ്ങൾ വരുന്നത് കുറെ ദൂരം യാത്ര പിന്നിട്ടു കഴിഞ്ഞാണല്ലോ. അതുപോലെ തന്നെയാണ് മലയാറ്റൂർ യാത്രയെയും
ഞങ്ങൾ കാണുന്നത്.
നടന്ന് കുറേ ദൂരം പിന്നിടുമ്പോൾ ചിലരുടെയൊക്കെ പാദങ്ങൾ പൊട്ടും, ദേഹമാസകലം വേദനിക്കും. അതിനാൽ അല്പസമയം വിശ്രമിക്കാം എന്ന് കരുതും. പക്ഷേ വിശ്രമിച്ച് കഴിയുമ്പോഴേക്കും,
ഉള്ള ശക്തി മുഴുവനും ചോർന്നു
പോകുന്നതു പോലെ തോന്നും.
ആ സമയത്താണ് ഏറ്റവും വലിയ
പ്രലോഭനം നേരിടേണ്ടി വരിക;
മുന്നോട്ടു നടക്കണോ അതോ യാത്ര
അവിടെ അവസാനിപ്പിക്കണോ….?
ചിലർ മുട്ടുവേദനയും കാൽ വേദനയുമൊക്കെ പറഞ്ഞ് നടത്തം അവസാനിപ്പിച്ച്
വീട്ടിലേക്ക് മടങ്ങുന്നത് നാം കാണുന്നു. മറ്റുചിലരാകട്ടെ ബസിലും മറ്റും മലയാറ്റൂരിലേക്കുള്ള ബാക്കി ദൂരം യാത്രയാകും.
അവരൊക്കെ ബസിൽ കയറി പോകുന്നത് കാണുമ്പോൾ തീർത്ഥാടനത്തെക്കുറിച്ചുള്ള ചിന്തകളാണ് മനസിൽ ഉണരുന്നത്.
എല്ലാവരും ഒരേ ലക്ഷ്യം വെച്ചാണല്ലോ മുന്നേറ്റുന്നത് . അവർ ഇടയ്ക്ക് ബസിൽ കയറി പോയി എന്ന കാരണത്താൽ അവരുടെ തീർഥാടനം എന്ന ലക്ഷ്യം സാധിക്കാതെ പോകുന്നില്ലല്ലോ!
മനസും ശരീരവും നൊന്ത് നടന്ന് മല കയറുന്ന നമ്മളും പാതിവഴിയിൽ കാൽനട അവസാനിപ്പിച്ച് വാഹനത്തിൽ കയറുന്ന അവരും തുല്യരായി അപ്പോൾ മാറുന്നു…
അങ്ങനെയൊരു ചിന്ത മനസിൽ
വരുമ്പോൾ തന്നെ മുന്നോട്ടുള്ള യാത്ര ദുരിതമായി മാറും. മനസിൽ ഇടമുറിയാതെ ചൊല്ലി വന്ന പ്രാർത്ഥനകളുടെ ഒഴുക്ക് തീരും…കാലു വേദനയും മുട്ടുവേദനയും തോന്നിത്തുടങ്ങും.
ഏറ്റവും വലിയ പ്രലോഭനം അതാണ്.
എല്ലാവരും പാതിവഴിയിൽ കാൽനട യാത്ര അവസാനിപ്പിച്ചാലും താൻ മുമ്പോട്ട് തന്നെ പോകും എന്ന് ചങ്കുറപ്പോടെ തീരുമാനമെടുക്കുന്ന വർക്ക് ഇനിയും പൂർത്തീകരിക്കാനുള്ള വഴികൾ കഠിനമായി തോന്നിയില്ല. അവർ മുന്നോട്ട് തന്നെ പോകും.
ഒടുവിൽ എല്ലാ പ്രതിസന്ധികളും
തരണം ചെയ്ത് മലമുകളിൽ എത്തുമ്പോൾ അവർ അനുഭവിക്കുന്ന ആനന്ദം വാക്കുകൾക്കതീതമാണ്……”
ഈ വാക്കുകൾക്ക് നമ്മുടെ ജീവിതയാത്രയുമായും ഏറെ ബന്ധമില്ലെ?
ദാമ്പത്യം, പൗരോഹിത്യം, സന്യാസം
എന്നീ ജീവിതയാത്രകളിൽ പ്രശ്നങ്ങളും പ്രലോഭനങ്ങളും ഇടയ്ക്ക്
നേരിടേണ്ടി വരുമ്പോൾ
യാത്ര മതിയാക്കിയാലോ എന്ന് നമുക്ക് തോന്നിയിട്ടില്ലേ? ചിലരെല്ലാം യാത്രയവസാനിപ്പിച്ച് മടങ്ങും.
ഇതേ പ്രലോഭനങ്ങൾ ദൈവപുത്രനായ ക്രിസ്തുവിനും ഉണ്ടായിട്ടുണ്ട്.
അതുകൊണ്ടല്ലെ,
“എന്റെ ആത്‌മാവ്‌ അസ്വസ്‌ഥമായിരിക്കുന്നു. ഞാന് എന്തു പറയേണ്ടു?
പിതാവേ, ഈ മണിക്കൂറില്നിന്ന്‌ എന്നെ രക്‌ഷിക്കണമേ!” (യോഹ12 :27).
എന്ന് ക്രിസ്തു പ്രാർത്ഥിച്ചത്.
എന്നാൽ തൻ്റെ യാത്ര ഇടയ്ക്ക് വച്ച് അവസാനിപ്പിക്കരുത്
എന്ന തിരിച്ചറിവ് ക്രിസ്തുവിന് ലഭിക്കുകയും കാൽവരിയാത്രയിലേക്ക് ക്രിസ്തു യാത്ര തുടരുകയും ചെയ്യുന്നു.
ജീവിതയാത്രകളിൽ പ്രലോഭനങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരുമ്പോൾ
കാൽവരികയറിയ ക്രിസ്തു
നമുക്കും മാതൃകയാകട്ടെ.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles