വത്തിക്കാനിലെ നിയന്ത്രണങ്ങള്‍ക്ക് മേയില്‍ ഇളവു വരും

വത്തിക്കാന്‍ സിറ്റി: ഇറ്റലി ദേശീയ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാനിലെ വിവിധ ഓഫീസുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദനാള്‍ പിയെത്രോ പരോളിന്‍ റോമന്‍ കൂരിയ അംഗങ്ങളുമായി ചര്‍ച്ച നടത്തി.

മേയ് മാസം മുതല്‍ പടിപടിയായി വത്തിക്കാനിലെ ഓര്‍ഡിനറി സേവനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് വത്തിക്കാന്‍ ഡിക്കാസ്റ്ററി മേധാവികള്‍ തീരുമാനിച്ചു. അതേ സമയം തന്നെ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്നത് തടയാനുള്ള മുന്‍കരുതലും സ്വീകരിക്കുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.

55 ദിവസം നീണ്ടു നിന്ന ദേശീയ ക്വാറന്റൈനും ലോക്ക് ഡൗണും മെയ് 4 ന് അവസാനിക്കും. പടിപടിയായി നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യവും വ്യവസായങ്ങള്‍ വീണ്ടും തുറക്കുന്ന കാര്യവും സംബന്ധിച്ച പ്ലാന്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി ജുസേപ്പെ കോണ്ടെ ഏപ്രില്‍ 21 ന് അറിയിച്ചിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles