ദുരിതങ്ങൾ പെയ്തിറങ്ങിയിട്ടും…

ഇന്ന് ഞാൻ പരിചയപ്പെടുത്താൻ
പോകുന്ന വ്യക്തിയെ നിങ്ങൾ അറിയും.
ഏഴ് ആൺമക്കളും മൂന്നു പെൺമക്കളുമടക്കം പത്ത് മക്കളുടെ പിതാവാണയാൾ.
കൃഷിക്കാരനായ അയാൾക്ക്‌ ധാരാളം കന്നുകാലികളുമുണ്ട്.
കടുത്ത ദൈവ വിശ്വാസിയായിരുന്ന
അയാളുടെ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ്
ദുരിതങ്ങൾ പെയ്തിറങ്ങിയത്.
അയാളുടെ വളർത്തുമൃഗങ്ങൾ
ഒന്നൊന്നായി ചത്തൊടുങ്ങി.
ശേഷിക്കുന്നതിനെ കവർച്ചക്കാർ കൊണ്ടുപോയി.
കാർഷിക വിളകളും നശിച്ചു.
ഇതിലും വലിയതായിരുന്നു പിന്നീട് സംഭവിത്. ഒരിക്കൽ മക്കളെല്ലാവരും സഹോദരൻ്റെ വീട്ടിൽ വിരുന്നിന് പോയ സമയം. അപ്രതീക്ഷിതമായ് വീശിയ കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണു. എല്ലാ മക്കളും അതിൽ ദാരുണമായ് മരണമടഞ്ഞു.
ഈ ദുരന്തങ്ങൾക്കു നടുവിൽ മാനസികമായ് തളർന്നിട്ടും ദൈവ വിശ്വാസം ഉപേക്ഷിക്കാൻ അയാൾ തയ്യാറായില്ല. ദൈവമറിയാതെ ഒന്നും സംഭവിക്കില്ല എന്ന ബോധ്യത്തിൽ
അയാൾ ഉറച്ചുനിന്നു.
നാട്ടുകാരും ബന്ധുക്കളുമെല്ലാം
അയാളുടെ വിശ്വാസ ജീവിതത്തെ എതിർത്തു.
കടുത്ത ശരീരിക വൈഷമ്യങ്ങൾ കാർന്നുതിന്നപ്പോഴും
അയാൾ ദൈവത്തെ സ്തുതിച്ചു.
ഇതു കണ്ട ഭാര്യ അരിശത്തോടെ
അയാളെ ശകാരിച്ചു:
”ഇതിലും ഭേദം നിങ്ങൾ പോയി
മരിക്കുന്നതാണ് നല്ലത്….”
എന്നിട്ടും അയാൾ സംയമനം പാലിച്ചു.
”കഴിഞ്ഞ കാലങ്ങളിൽ നമുക്ക് കിട്ടിയ അനുഗ്രഹങ്ങൾ നീ മറന്നു പോയോ?
തല്ലാനും തലോടാനും ദൈവത്തിന് അധികാരമുണ്ടെന്ന് മനസിലാക്കാനുള്ള സമയമാണിത്.”
പിന്നീടും അയാളുടെ ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടായെങ്കിലും വിശ്വാസം കൈവിടാതെ അയാൾ ദൈവത്തോട്
ചേർന്നു നിന്നതുകൊണ്ട് സമ്പദ്സമൃദ്ധിയും ഐശ്വര്യവുമെല്ലാം ദൈവം അയാൾക്ക്
തിരികെ നൽകി.
ബൈബിളിലെ ജോബിൻ്റെ കഥയാണിത്!
ഇത്രമാത്രം പരീക്ഷണങ്ങളിലൂടെ കടന്നുപോയ മറ്റൊരു കഥാപാത്രത്തെ വി.ഗ്രന്ഥത്തിൽ കണ്ടെത്തുക സാധ്യമല്ല.
വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ ദൈവത്തോടുള്ള നമ്മുടെ നിലപാടുകൾ എങ്ങനെയുള്ളതാണെന്ന് ചിന്തിക്കണം.
ചെറിയ സഹനങ്ങൾക്കും രോഗങ്ങൾക്കും വരെ ദൈവത്തെ പഴിചാരുന്നവരാണോ നമ്മൾ?
വിശ്വാസദൃഢതയുടെ കാര്യത്തിൽ സുവിശേഷത്തിലെ സീറോ-ഫിനേഷ്യൻ സ്ത്രീയും നമുക്ക് മാതൃകയാണ്. അശുദ്ധാത്മാവു ബാധിച്ച കൊച്ചുമകളെ സുഖപ്പെടുത്തണമെന്ന ആവശ്യവുമായ് ക്രിസ്തുവിന്നരികിൽ വന്നതായിരുന്നു അവൾ.
“മക്കളുടെ അപ്പം എടുത്തു നായ്‌ക്കള്ക്ക്‌ എറിഞ്ഞുകൊടുക്കുന്നതു നന്നല്ല” എന്നായിരുന്നു ക്രിസ്തുവിൻ്റെ പ്രതികരണം.
“കര്ത്താവേ, അതു ശരിയാണ്‌. എങ്കിലും, മേശയ്‌ക്കു കീഴെ നിന്ന്‌ നായ്‌ക്കളും മക്കള്ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ”
(മര്ക്കോസ്‌ 7 :27-28) എന്നായിരുന്നു
അവളുടെ മറുപടി.
ആ വിശ്വാസത്തിനു മുമ്പിൽ അവളുടെ കൊച്ചുമകൾക്ക് സൗഖ്യം ലഭിച്ചു.
പ്രതിസന്ധികൾ മലപോലെ ഉയരുമ്പോഴും വിശ്വാസം മുറുകെപ്പിടിച്ചാൽ നമ്മുടെ ജിവിതത്തിലും ദൈവിക ഇടപെടലുകൾ ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കാം.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles