ജപമാല ചൊല്ലി വിജയിച്ച ലെപ്പാന്റോ യുദ്ധം

പതിനാറാം നൂറ്റാണ്ട് യൂറോപ്പിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കലുഷിതമായ ഒരു കാലഘട്ടമായിരുന്നു. പരസ്പരം യുദ്ധം ചെയ്യുന്ന ചെറു രാജ്യങ്ങളുടെ കൂട്ടമായിരുന്നു, യൂറോപ്പിലുണ്ടായിരുന്നത്. പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടര്‍ന്നുണ്ടായ അനൈക്യം പ്രകടമായിരുന്നു.

അതേ സമയം ഓട്ടോമാന്‍ സാമ്രാജ്യം അത്യന്തം ശക്തമായിരുന്നു. നൂറ് വര്‍ഷത്തിലേറെയായി അവര്‍ ഒരു കടല്‍യുദ്ധം പോലും തോറ്റിട്ടില്ലായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉള്‍പ്പെടെ പല ക്രൈസ്തവ നഗരങ്ങളും അവര്‍ കൈയടക്കിയിരുന്നു. ഇക്കാലത്താണ് അവര്‍ റോം ആക്രമിക്കുക എന്ന ലക്ഷ്യം വച്ച് എത്തിയത്.

ഓട്ടോമാന്‍ ശക്തികള്‍ക്കെതിരെ എങ്ങനെ പ്രതിരോധം സൃഷ്ടിക്കാം എന്ന് കൂടിയാലോചിക്കാന്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന പിയൂസ് അഞ്ചാമന്‍ കത്തോലിക്കാ രാജാക്കന്മാരെ വിളിച്ചു കൂട്ടി. ഹോളി ലീഗ് എന്ന പേരില്‍ ഒരു സൈനിക സഖ്യശക്തി അവര്‍ രൂപീകരിച്ചു.
കാര്യങ്ങള്‍ ഹോളി ലീഗിന് ഒട്ടും അനുകൂലമായിരുന്നില്ല. ഓട്ടോമാന്‍ ആക്രമണത്തില്‍പ്പെട്ടിരുന്ന സൈപ്രസിലെ വെനീഷ്യന്‍ കോളനിയെ രക്ഷിക്കാന്‍ ഹോളി ലീഗ് തീരുമാനിച്ചു. വെനിഷ്യന്‍ നേതാവിനെ കീഴടക്കിയ ഓട്ടോമാന്‍ തലവന്‍ അദ്ദേഹത്തെ ജീവനോടെ ചുട്ടെരിച്ചു കളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഓട്ടോമാന്‍ ശക്തികളെ നേരിടാന്‍ ഹോളി ലീഗ് സൈന്യം ഗ്രീസിലെ ലെപ്പാന്റോ എന്ന നാവിക കേന്ദ്രത്തിലെത്തുന്നത്.

പല രാജ്യങ്ങളും ഒന്നിച്ചു ചേര്‍ന്നിരുന്നെങ്കിലും ഹോളി ലീഗിനേക്കാള്‍ ശക്തമായിരുന്നു, ഓട്ടോമാന്റെ കപ്പല്‍പ്പട. ആയിടെ മാത്രം ഒന്നിച്ചു ചേര്‍ന്ന ഒരു സൈന്യമായിരുന്നു ഹോളി ലീഗ്. എന്നാല്‍ അനേകം വര്‍ഷങ്ങള്‍ ഒന്നിച്ചു പോരാടി മാനസിക ഐക്യം കൈവരിച്ചവരായിരുന്നു, ഓട്ടോമാന്‍ സൈനികര്‍.

ഹോളി ലീഗ് പരാജയപ്പെടുകയാണെങ്കില്‍ അത് യുറോപ്പിന്റെ ഹൃദയം ഓട്ടോമാന്‍ പിടിച്ചടക്കുന്നതു പോലെയാകുമായിരുന്നു. സന്ദര്‍ഭത്തിന്റെ തീവ്രതയെ കുറിച്ച ഉത്തമബോധ്യമുണ്ടായിരുന്ന മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. യുദ്ധം നടക്കുന്ന ദിവസം അദ്ദേഹം ഒരു ജപമാല പ്രദക്ഷിണം റോമില്‍ സംഘടിപ്പിച്ചു.

ഏവരെയും അമ്പരപ്പിച്ചു കൊണ്ട് അന്ന് ഒരു അത്ഭുതം നടന്നു. പല കാര്യങ്ങളും പ്രതികൂലമായിരുന്നിട്ടും അതിനെ എല്ലാം അതിജീവിച്ച് ഹോളി ലീഗ് യുദ്ധം ജയിച്ചു എന്ന വാര്‍ത്ത എത്തി! ആ അത്ഭുതകരമായ വിജയത്തിന്റെ സ്മരണയ്ക്കായി മാര്‍പാപ്പ അന്നേ ദിവസം ഒരു പുതിയ തിരുനാള്‍ പ്രഖ്യാപിച്ചു. വിജയമാതാവിന്റെ തിരുനാള്‍. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ആ തിരുനാള്‍ ജപമാലയുടെ തിരുനാളായി ആചരിക്കാന്‍ ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടു മുതല്‍ ആ തിരുനാള്‍ ജപമാല മാതാവിന്റെ തിരുനാള്‍ എന്ന് അത് അറിയപ്പെടാന്‍ തുടങ്ങി. ഒക്ടോബര്‍ 7 നാണ് ആ തിരുനാള്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles