ഇന്നത്തെ നോമ്പുകാലചിന്ത

ബൈബിള്‍ വായന

മത്തായി 21: 37 – 39
‘പിന്നീട് അവന്‍, എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും എന്നുപറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു. അവനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം. അവര്‍ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു.’

 

ധ്യാനിക്കുക
അനേകം ദാസന്മാരെ അവര്‍ കൊന്നുകളഞ്ഞിട്ടും എന്തു കൊണ്ടാണ് ഭൂവുടമ തന്റെ മകനെ അവിടേക്ക് അയച്ചത്?

ഭൂവുടമ ഇത്രയെല്ലാം ചെയ്തു കൊടുത്തിട്ടും എന്തു കൊണ്ടാണ് കൃഷിക്കാര്‍ യജമാനന്റെ പുത്രനെ കൊന്നത്? കൃഷിക്കാരുടെ സ്വഭാവത്തെ കുറിച്ച് ഇത് എന്തു വ്യക്തമാക്കുന്നു?

ഭൂവുടമയെ പോലെ നമ്മിലേക്കെത്താന്‍ ദൈവം നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ രക്ഷയ്ക്കായി തന്റെ മകനെ പോലും അവിടുന്ന് നല്‍കി. ഞാന്‍ എപ്രകാരമാണ് ദൈവത്തോട് പ്രതികരിക്കുന്നത്?

 

പ്രാര്‍ത്ഥിക്കുക

സ്‌നേഹപിതാവായ ദൈവമേ, പലപ്പോഴും അവിടുന്ന് നല്‍കിയ നന്മകള്‍ വിലമതിക്കാതിരുന്നിട്ടും എന്നെ കൊണ്ട് അങ്ങേയ്ക്ക് ഒരിക്കലും മടുക്കുന്നില്ലല്ലോ. എനിക്കു വേണ്ടി അവിടുന്ന് ത്യജിച്ച എല്ലാത്തിനെ പ്രതിയും നന്ദിയുള്ളവനാകുവാന്‍ എനിക്ക് നന്ദി നിറഞ്ഞ ഒരു ഹൃദയം നല്‍കണമേ. ആമ്മേന്‍.

‘സ്‌നേഹം ജീവിക്കന്നത് ത്യാഗത്തിലൂടെയാണെന്നും നല്‍കുന്നതിലൂടെയാണ് അത് വളരുന്നതെന്നും ഞങ്ങള്‍ ഓര്‍ക്കട്ടെ. ത്യാഗമില്ലെങ്കില്‍ സ്‌നേഹവുമില്ല’ (മാക്‌സിമില്യന്‍ കോള്‍ബെ)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles