ഇന്നത്തെ നോമ്പുകാലചിന്ത

10 മാര്‍ച്ച് 2020

 

ബൈബിള്‍ വായന
മത്തായി 1. 20 – 21, 24

‘അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. ജാസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.’

 

ധ്യാനിക്കുക

മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ജോസഫ് ഭയപ്പെട്ടത് എന്തു കൊണ്ട്?
സ്വപ്‌നത്തില്‍ നിന്നുണര്‍ന്നപ്പോള്‍ ജോസഫ് മാലാഖ പറഞ്ഞതു പോലെ ചെയ്തു. ഇത് ജോസഫിന്റെ സ്വഭാവത്തെ കുറിച്ച് എന്തു വ്യക്തമാക്കുന്നു?
ഞാന്‍ ജോസഫിന്റെ സ്ഥാനത്തായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു? ഞാന്‍ ചെയ്യണമെന്ന് ദൈവം ആഗ്രഹിച്ച കാര്യം ഞാന്‍ ചെയ്യുമായിരുന്നോ? എന്തു കൊണ്ട്?

പ്രാര്‍ത്ഥിക്കുക

സര്‍വശക്തനായ പിതാവേ, അവിടുത്ത ജ്ഞാനത്തിലും പരിപാലനയിലും, യേശുവിനെ മറിയത്തിന്റെയും ജോസഫിന്റെയും സംരക്ഷണത്തില്‍ ഏല്‍പിച്ചുവല്ലോ. എന്റെ പ്രയാസങ്ങളിലും വെല്ലുവിളികളിലും ജോസഫിനെ പോലെ അങ്ങില്‍ ആശ്രയം വയ്ക്കാന്‍ സ്ഥിരതയുള്ള വിശ്വാസം പ്രദാനം ചെയ്യണമേ. ആമ്മേന്‍

‘പ്രത്യാശ കൈവെടിയരുത്. പ്രയാസങ്ങളുടെ നിമിഷങ്ങള്‍ യൗസേപ്പിതാവിനും അഭിമുഖീകരിക്കേണ്ടി വന്നു. എന്നാല്‍ അദ്ദേഹം ഒരിക്കലും വിശ്വാസം കൈവിട്ടില്ലെന്ന് മാത്രമല്ല, ദൈവം ഒരിക്കലും കൈവിടില്ല എന്ന വിശ്വാസത്തോടെ ആ പ്രശ്‌നങ്ങളെല്ലാം തരണം ചെയ്യാന്‍ സാധിക്കുകയും ചെയ്തു.’ ഫ്രാന്‍സിസ് പാപ്പാ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles