ഇന്നത്തെ നോമ്പുകാല ചിന്ത

6 മാര്‍ച്ച് 2020

ബൈബിള്‍ വായന
എസെക്കിയേല്‍ 18. 21 – 22

“എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്‍പനകള്‍ അനുസരിക്കുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; മരിക്കുകയില്ല. അവന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീതിയെപ്രതി അവന്‍ ജീവിക്കും.”

ധ്യാനിക്കുക
പാപത്തെ ഉപേക്ഷിക്കുക എന്നു പറഞ്ഞാല്‍ അര്‍ത്ഥം പാപത്തോട് നോ പറയുക എന്നാണ്. ഞാന്‍ ഉപേക്ഷിക്കേണ്ടതായ പാപങ്ങള്‍ ഏതെല്ലാമാണ്?

അന്നു മുതല്‍ നിങ്ങള്‍ ചെയ്ത എല്ലാ പാപങ്ങളും വിസ്മരിക്കപ്പെടും. ദൈവത്തിന്റെ കാരുണ്യത്തെ കുറിച്ചും ക്ഷമയെ കുറിച്ചും ഇത് എന്തു വ്യക്തമാക്കുന്നു?

സത്യസന്ധത എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? എങ്ങനെ എനിക്ക് സത്യസന്ധതയോടെ ജീവിക്കാന്‍ സാധിക്കും?

പ്രാര്‍ത്ഥിക്കുക
സര്‍വശക്തനും സ്‌നേഹവാനുമായ ദൈവമേ, ദുഷ്ടന്റെ മരണത്തിലല്ല, അവന് മാപ്പു നല്‍കി ജീവനിലേക്ക് ആനയിക്കുന്നതിലാണ് അവിടുന്ന് ആനന്ദിക്കുന്നത്. അനുതാപച്ച് പാപത്തെ ഉപേക്ഷിച്ച് അവിടുത്തെ ഹിതം അനുസരിച്ച് സത്യസന്ധമായ ജീവിതം നയിക്കാന്‍ അവിടുന്നെന്നെ നയിക്കുമ്പോള്‍ ആ വിളിയോട് പ്രത്യുത്തരിക്കാന്‍ എന്നെ സഹായിക്കണമേ.

‘ലോകത്തിനു വേണ്ടി മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ ദൈവത്തിനു വേണ്ടി ചെയ്യുകയാണെങ്കില്‍ എത്രയധികം ക്രിസ്ത്യാനികള്‍ സ്വര്‍ഗത്തിലെത്തിച്ചേരും’ വി. ജോണ്‍ മരിയ വിയാനി

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles