ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല (നോമ്പുകാല ചിന്ത)
എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തന നിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു. (യോഹന്നാന്‍ 5 : 17)
നമ്മിൽ പലരും ദൈവത്തിന്റെ പ്രവർത്തനങ്ങൾക്ക് പലപ്പോഴും പരിധി നിശ്ചയിക്കുന്നവരാണ്. അതല്ലെങ്കിൽ ദൈവത്തെ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിക്കുന്നവരോ ആഗ്രഹിക്കുന്നവരോ ആണ് . നമ്മുടെ ഭൗതിക ആഗ്രഹങ്ങൾ നാം ആഗ്രഹിക്കുന്ന വിധത്തിൽ നടന്നു കിട്ടാൻ ദൈവത്തെ നിർബന്ധിക്കുന്ന അല്ലെങ്കിൽ ഉപദേശിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. എപ്പോഴും പ്രവർത്തന നിരതനായ ദൈവത്തെ പലപ്പോഴും നാം മറക്കുന്നു.നമ്മുടെ ആവശ്യങ്ങളിൽ മാത്രം പ്രവർത്തിക്കേണ്ട ആളായി ദൈവത്തെ നാം മാറ്റിനിർത്തുന്നു.
എല്ലാ ദിവസവും ഓരോ നിമിഷവും അവിടുത്തെ പ്രവർത്തിയാണെന്ന് നാം മറക്കുന്നു. ശ്വസിക്കുന്നതും ചലിക്കുന്നതും അവിടുത്തെ കാരുണ്യത്തിൽ ആണെന്ന് എപ്പോഴും നാം മനസ്സിലാക്കണം. ദൈവത്തിന്റെ ശക്തമായ കരങ്ങൾക്കു കീഴിൽ ചേർന്ന് നിന്ന് പുത്രനോട് ചേർന്ന് അവിടുത്തെ പ്രവർത്തനങ്ങളിൽ നമുക്കും ചേർന്നുനില്കാൻ കഴിയണം. മാനസാന്തരജീവിതം നയിച്ചുകൊണ്ടു അനേകരെ ക്രിസ്തുവിന്റെ കൃപയിലേക്ക് കൊണ്ടുവരാൻ നമുക്കും സാധിക്കണം.
ദൈവഹിതം അനുസരിച്ച് മുന്നോട്ടുപോകുകയും അവിടുന്ന് അറിയാതെ ഒന്നും സംഭവിക്കുക ഇല്ലെന്ന ബോധ്യം നമ്മിൽ രൂപപെടുകയും വേണം.അവിടുത്തെ പ്രവർത്തനം നമ്മിൽ വെളിപ്പെടാൻ തടസ്സമായി നിൽക്കുന്ന എല്ലാ പാപങ്ങളെയും പാപവാസനകളെയും വെറുത്തുഉപേക്ഷിക്കാം.അപ്പോൾ അത്യുന്നതന്റെ ശക്തി നമ്മിൽ വെളിപ്പെടും,നമ്മുടെ ദുഃഖം നീങ്ങിപോകും. ആത്മാവിന്റെ ഫലങ്ങൾ പ്രവർത്തിപദത്തിൽ കാണാൻ കഴിയും എപ്പോഴും പ്രവർത്തിക്കുന്ന പിതാവിനെ പോലെ പുത്രനെ പോലെ നാം ഓരോരുത്തരും പ്രവർത്തിക്കാൻ തുടങ്ങും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.