അനുതപിക്കുന്ന ഹൃദയം സ്വർഗത്തിന്റെ വാതിലാണ്‌ (നോമ്പ്കാല ചിന്ത)

അനുതപിക്കുന്ന പാപിയെകുറിച്ച് സന്തോഷിക്കുന്ന സ്വർഗ്ഗ രാജ്യത്തെ കുറിച്ച് ഈശോ നമ്മെ പഠിപ്പിച്ചു. അവിടുത്തെ ശുശ്രുഷ ആരംഭിക്കുന്നത് തന്നെ അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവാനുള്ള ആഹ്വാനത്തോടെയാണ്. വിശുദ്ധർ ആരും നന്നായി ആരംഭിച്ചവരല്ല, അവരൊക്കെ അനുതാപത്തിന്റെ വഴിയിലൂടെ നന്നായി അവസാനിപ്പിച്ചവരാണ് എന്ന സത്യം എപ്പോഴും നമ്മുടെ മനസ്സിൽ നാം സൂക്ഷിക്കണം.

ഇന്നിന്റെ ലോകത്തിൽ പലപ്പോഴും മനസാന്തരം വൃദ്ധരുടെ അല്ലെങ്കിൽ വിശ്രമജീവിതത്തിൽ പ്രവേശിച്ചവരുടെതാണ് എന്ന ചിന്ത സജീവമാണല്ലോ? പ്രാർത്ഥന, ഭക്തജീവിതം ഇതൊക്കെ 60കഴിഞ്ഞ ആളുകളുടെതായും പലരും ചിന്തിക്കുന്നു. അനുതാപവും മനസാന്തരവും അനുദിനജീവിതത്തിൽ സംഭവിക്കേണ്ടതാണെന്ന് സൗകര്യപൂർവ്വം നാം മറക്കുന്നു.

മനസാന്തരപെട്ടു എന്ന് അവകാശപെടുന്ന എന്നാൽ മനസാന്തരത്തിന്റെ യാതൊരു ഫലവും നൽകാത്ത അനേകരെയും നാം കാണാറുണ്ട്. യഥാർത്ഥത്തിൽ ഇവർ പരിശുദ്ധാത്മാവിന്റെ ശത്രുക്കളും മറ്റുള്ളവരുടെ മാനസാന്തരതെ തടസപെടുത്തുന്നവരും ആണ്.

അനുദിനം ആത്മശോധന നടത്താൻ മറക്കുന്നവർ സ്വർഗരാജ്യത്തിൽ നിന്നും വളരെ അകലെയാണ്. ആത്മപരിശോധനയാണല്ലോ അനുതാപ ജീവിതത്തിലെയ്ക്കുള്ള വാതിൽ. കിടക്കുന്നതിന്നു മുൻപ് ദൈവം നോക്കി കാണുന്നത് പോലെ നമ്മുടെ ആത്മാവിന്റെ അവസ്ഥ നോക്കികാണാൻ നമുക്ക് കഴിയണം. വന്നു പോയ കുറവുകൾക്ക് മാപ്പപേക്ഷിക്കാനും ദൈവത്തോടും മനുഷ്യനോടും സഭയോടും രമ്യപെടുവാനും ഇത് നമ്മെ സഹായിക്കും. അനുതാപ ഹൃദയം സ്വർഗത്തിന്റെ വാതിൽ ആണെന്ന് എപ്പോഴും നമുക്ക് അനുസ്മരിക്കാം. മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles