അനുദിനജീവിതത്തില്‍ എങ്ങനെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ സാധിക്കും? (നോമ്പുകാല ചിന്ത)
ബൈബിള്‍ വായന
യോഹന്നാന്‍ 8. 28 – 29
‘അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്. അവിടുന്ന് എന്നെതനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു.’
ധ്യാനിക്കുക
എന്നെ അയച്ചവന്‍ എന്നോടു കൂടെയുണ്ട്. യേശുവിന്റെ എല്ലാ പ്രവൃത്തികളിലും പിതാവ് കൂടെയുണ്ട്. ഈ അറിവ് എന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളിലും എങ്ങനെ പരിഹാരമാകുന്നു?
പിതാവിന്റെ തിരുഹിതത്തിന് എളിമയോടെയുള്ള അനുസരണയോടെയാണ് യേശു ജീവിച്ചത്. ഇത് എനിക്കെങ്ങനെ പ്രവര്‍ത്തിപഥത്തില്‍ വരുത്താനാകും?
പിതാവിന് പ്രീതികരമായ കാര്യങ്ങളാണ് യേശു എപ്പോഴും ചെയ്യുന്നത്. ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങള്‍ ഏതെല്ലാമാണ്? എന്റെ അനുദിനജീവിതത്തില്‍ എങ്ങനെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ സാധിക്കും?
പ്രാര്‍ത്ഥിക്കുക
ഞങ്ങളുടെ പിതാവായ ദൈവമേ, അവിടുന്ന് എപ്പോഴും എന്റെ കൂടെ ഉണ്ടല്ലോ. ഞാനതിനെ കുറിച്ച് ബോധവാനല്ലാതിരിക്കുമ്പോള്‍ അങ്ങ് എന്നോടൊപ്പമുണ്ട്. അവിടുത്തെ സ്‌നേഹപരിലാളനത്താല്‍ എപ്പോഴും അങ്ങ് എന്ന നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. എന്റെ ചിന്തകളും വാക്കുകളും പ്രവൃത്തികളും എന്റെ ജീവിതം മുഴുവനും അങ്ങേയ്ക്ക് പ്രീതികരമായ ഒരു കാഴ്ചയാക്കാന്‍ എനിക്ക് അങ്ങളുടെ കൃപയും ശക്തിയും നല്‍കണമേ. ആമ്മേന്‍,
‘ദൈവം ആഗ്രഹിക്കുന്നതു പോലെ ആയിത്തീരുക. എങ്കില്‍ നിങ്ങള്‍ക്ക് ഈ ലോകത്ത് തീയിടാന്‍ സാധിക്കും’ സിയെന്നായിലെ വി. കാതറിന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.