ജഡത്തിന്റെ വ്യാപാരങ്ങളില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞു നില്‍ക്കാം? (നോമ്പ്കാല ചിന്ത)

മനുഷ്യപുത്രന്‍െറ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍. (ലൂക്കാ 21 : 36)

ഈശോനാഥൻ ശ്രദ്ധാലുക്കൾ ആകുവാൻ നമ്മെ ഓർമിപ്പിക്കുന്നു. നമ്മുടെ ആത്മീയ ജീവിതത്തിൽ പലമേഖലകളിലും നാം ശ്രദ്ധിക്കണം. നാവിന്റെ ഉപയോഗത്തിൽ ശ്രദ്ധിക്കുന്നുണ്ടോ ? ആണയിടീൽ, വാഗ്ദാനങ്ങൾ, ശാപങ്ങൾ, പരദൂഷണങ്ങൾ, അപവാദങ്ങൾ, നിയന്ത്രണമില്ലാത്ത സംസാരങ്ങൾ, അശുദ്ധ വാക്കുകൾ, പാട്ടുകൾ ഇവയിൽ എല്ലാം ശ്രദ്ധാപൂർവ്വമായ ഒരു നിയന്ത്രണം ആവശ്യമാണ്.

വീണ്ടും ദേവാലയം ദൈവത്തിന് പ്രതിഷ്ടിക്കപെട്ടവ്യക്തികൾ, വസ്തുക്കൾ, സ്ഥലങ്ങൾ എന്നിവയുടെ ഉപയോഗത്തിലും വലിയ ശ്രദ്ധ ആവശ്യമാണ്. മദ്യമയക്കു മരുന്നിന്റെ ലഹരിയിൽ ദേവാലയത്തിൽ പ്രവേശിക്കുന്നത്. കൂദാശസ്വീകരണം നടത്തുന്നിടതും ശ്രദ്ധ അത്യാവശ്യം തന്നെ. ദേവാലയ പരിശുദ്ധിക്കു നിരക്കാത്ത വേഷവിധാനങ്ങൾ, സിഗരറ്റ് പോലുള്ള മറ്റു ഉൽപ്പന്നങ്ങൾ കൈവശം വച്ചു കൊണ്ടുള്ള ദേവാലയപ്രവേശനം ഇവിടെയും ശ്രദ്ധ അത്യാവശ്യം തന്നെ.

കുടുംബബന്ധങ്ങളെ തകർക്കുന്ന വിധത്തിലുള്ള പ്രവണതകളിലും ശ്രദ്ധ ആവശ്യം തന്നെ. പ്രമാണങ്ങളുടെ പാലനം, ലോകത്തോടും ലോകവസ്തുക്കളോടു മുള്ള ആസക്തി, ജഡതോടും ജഡിക പ്രവണതകളോടും ഉള്ള ക്രമരഹിതമായ താല്പര്യങ്ങൾ, നശിച്ചുപോകുന്ന വസ്തുക്കളോടും ക്രമരഹിതമായ സന്തോഷങ്ങളോടുമുള്ള താല്പര്യങ്ങൾ ഇവയിലും ശ്രദ്ധ ആവശ്യമാണ്. പാപകരമായ സ്വാതന്ത്ര്യങ്ങൾ, പറയാൻ മടിക്കുന്ന ദുഷ്കർമ്മങ്ങൾ , ഈ മേഖലയിലും ശ്രദ്ധപൂർണ്ണമായ ഒഴിവാകൽ അവശ്യമാണ്.

ജഡത്തിന്റെ എല്ലാ വ്യാപാരങ്ങളിൽ നിന്നും (ഗലാ.5:19-21 )സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയിൽ നിന്നും ഒഴിഞ്ഞുനിൽക്കുവാൻ വിവേകപൂർണമായ ജാഗരൂകത നമുക്കും അഭ്യസിക്കാം…..

നോമ്പ് അതിൽ തന്നെ ശ്രദ്ധയോടു കൂടിയ ജീവിതം നായിക്കുവാനുള്ള വിളിയാണല്ലോ? ഈ വിളിയോട് ആത്മാർത്ഥമായി നമുക്ക് പ്രതികരിക്കാം. എല്ലാ ക്രമക്കേടുകളെയും നമുക്ക് ക്രമീകരിക്കാം. ശരീരം ആകുന്ന ദേവാലയതെ ക്രമീകരിച്ചുകൊണ്ടു അപ്പമായവനെ നമുക്ക് ഉള്ളിലെയ്ക്ക് ആനയിക്കാം. ഭവനം ക്രമീകരിച്ച ഹെസക്കിയാ രാജാവിന്റെ വൃണത്തിൽ അത്തികൊണ്ടുള്ള അട സൗഖ്യമായി മാറിയപോലെ(2രാജ20:1-11) ദിവ്യകാരുണ്യനാഥൻ നമ്മുടെ ഉള്ളിലെ പാപപ്രവണതകളെ സുഖപ്പെടുത്തട്ടെ…..


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles