ദൈവിക സമ്മാനവും ലോകം നല്‍കുന്ന സമ്മാനവും തമ്മിലുള്ള വ്യത്യാസം എന്താണ്? (നോമ്പുകാല ചിന്ത)
ബൈബിള്‍ വായന
ഫിലിപ്പി 3. 13- 14
‘സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു’
ധ്യാനിക്കുക
വി. പൗലോസ് ഇവിടെ പറയുന്ന സമ്മാനം എന്താണ്? ഈ സമ്മാനം എപ്പോള്‍ ലഭിക്കും? ഈ സമ്മാനവും ലോകം നല്‍കുന്ന സമ്മാനവും തമ്മിലുള്ള വ്യത്യാസം എന്താണ്?
വി. പൗലോസിന്റെ വിജയത്തിന്റെ രഹസ്യമെന്ത്? പിന്നിലുള്ളവയെ മറന്ന് ഞാന്‍ മുന്നേറുന്നു. ഈ ജീവിതത്തില്‍ എനിക്ക് അപ്രകാരം ചെയ്യാന്‍ സാധിക്കുമോ? പിന്നിലുള്ളവയെ മറക്കാന്‍ എനിക്ക് പ്രയാസമാണോ? എന്തു കൊണ്ട്?
കഴിഞ്ഞ കാലത്തെ ഉപേക്ഷിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ എന്തു സംഭവിക്കുന്നു? എന്റെ ഭാവിയുടെ മേല്‍ അതിന്റെ ഫലമെന്ത്?
പ്രാര്‍ത്ഥിക്കുക
കര്‍ത്താവായ യേശുവേ, ഈ ജീവിതത്തില്‍ ഞാന്‍ നേരിടുന്ന എല്ലാ തടസ്സങ്ങളിലും സ്ഥിരതയോടെയും ദൃഢനിശ്ചയത്തോടെയും നിലകൊള്ളാനുള്ള കൃപ എനിക്ക് നല്‍കണമേ. അങ്ങനെ ഞാന്‍ ഈ ഓട്ടമത്സരം വിജയച്ച് നിത്യസമ്മാനം നേടട്ടെ. എന്റെ കഴിഞ്ഞ കാലം അങ്ങയുടെ കാരുണ്യത്തിനും എന്റെ വര്‍ത്തമാന കാലം അങ്ങയുടെ സ്്‌നേഹത്തിനും എന്റെ ഭാവി അങ്ങയുടെ പരിപാലനയ്ക്കും ഞാന്‍ സമര്‍പ്പിക്കട്ടെ. ആമ്മേന്‍.
‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി അവിടുന്ന് ആഗ്രഹിക്കുന്നതു പോലെ ആയിരിക്കുന്നതിലാണ് വിശുദ്ധി’ (ലിസ്യൂവിലെ വി. തെരേസ)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.