ഇന്നത്തെ നോമ്പുകാല ചിന്ത

4 ഏപ്രില്‍ 2020

ബൈബിള്‍ വായന
എസെക്കിയേല്‍ 37. 26 – 27

‘സമാധാനത്തിന്റെ ഒരു ഉടമ്പടി അവരുമായി ഞാന്‍ ഉണ്ടാക്കും. അതു നിത്യമായ ഉടമ്പടിയായിരിക്കും. അവരെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അവരുടെ മധ്യേ എന്റെ ആലയം ഞാന്‍ എന്നേക്കുമായി സ്ഥാപിക്കും. എന്റെ വാസസ്ഥലം അവരുടെ മധ്യേ ആയിരിക്കും; ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കും. എന്റെ ആലയം അവരുടെ മധ്യേ നിത്യമായി സ്ഥിതി ചെയ്യുമ്പോള്‍ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ് ഞാനാണ് എന്ന് ജനതകള്‍ അറിയും.’

ധ്യാനിക്കുക
ഉടമ്പടി എന്നാല്‍ ആജീവനാന്ത സമര്‍പ്പണമാണ്. ദൈവം ഞാനുമായി ഏര്‍പ്പെട്ടിരിക്കുന്ന ഉടമ്പടിയെ കുറിച്ച് എനിക്ക് ധാരണയുണ്ടോ? ഈ ഉടമ്പടി ബന്ധത്തില്‍ ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

എസെക്കിയേലില്‍ പറയുന്ന നിത്യമായ ഉമ്പടി സാക്ഷാത്കരിക്കപ്പെടുന്നത് നവീനവും നിത്യവുമായ ഉടമ്പടിയായ യേശുവിന്റെ രക്തത്താലാണ്. നിത്യമായ ഉടമ്പടി എന്ന വാക്ക് ദിവ്യബലിയുടെ ഏത് ഭാഗത്താണ് നാം കാണുന്നത്?

ഞാന്‍ അവര്‍ക്ക് ദൈവവും അവര്‍ എനിക്ക് ജനവും ആയിരിക്കും. ദൈവം നമ്മെ സ്വന്തമാക്കുകയാണ്. ദൈവത്തിന്റെ സ്വന്തമാകുന്നതിന്റെ മേന്മകളെന്തെല്ലാം?

പ്രാര്‍ത്ഥിക്കുക

കര്‍ത്താവായ യേശുവേ, അവിടുന്ന് വന്ന് അവിടുത്തെ രക്തത്താല്‍ നവീനവും നിത്യവുമായ ഉടമ്പടി സ്ഥാപിച്ചു. അവിടുത്തെ രക്തത്താല്‍ ദൈവത്തിന്റെ അരുമ മകനായി എന്നില്‍ മുദ്ര വച്ചു. അങ്ങയുടെ മകനായി ഈ ലോകത്തില്‍ ജീവിക്കാനും അവിടുന്ന് സ്ഥാപിച്ച ഉടമ്പടി എന്റെ ശുശ്രൂഷ കൊണ്ടും എളിമ കൊണ്ടും നിറവേറ്റാനുള്ള ശക്തിയും ധൈര്യവും എനിക്ക് നല്‍കണമേ. ആമ്മേന്‍.

‘നാം ഓരോരുത്തരെയും ദൈവം സ്‌നേഹിക്കുന്നത് നമ്മെ മാത്രമേ സ്‌നേഹിക്കുന്നുള്ളൂ എന്ന മട്ടിലാണ്’ വി. അഗസ്റ്റിന്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles