ഭൂമി ദാനം നല്‍കി പൗരോഹിത്യജൂബിലി ആഘോഷിച്ച് വൈദികര്‍

പെരുമ്പാവൂര്‍: അനുകരണീയമായ മാതൃക നല്‍കി രണ്ട് വൈദികര്‍. സഹോദരങ്ങളായ ഈ രണ്ടു വൈദികര്‍ തങ്ങളുടെ പൗരോഹിത്യ ജൂബിലി
ആഘോഷിച്ചത് 25 കുടുംബങ്ങള്‍ക്ക് 5 സെന്റു വീതം ഭൂമി ദാനം ചെയ്താണ്. കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിലും ജയ്പൂര്‍ സെന്റ് ആന്‍സലം പള്ളി വികാരി ഫാ. തോമസ് മണിപ്പറമ്പിലുമാണ് ക്രിസ്തീയ സ്‌നേഹത്തിന്റെ മാതൃക നല്‍കി കൊണ്ട് ജൂബിലി ആഘോഷം ധന്യമാക്കിയത്.

അങ്കമാല മഞ്ഞപ്ര ആനപ്പാറ ഫാത്തിമ മാതാ പള്ളിക്ക് സമീപം ഒരേക്കറിലേറെ സ്ഥലമാണ് 25 കുടുംബങ്ങള്‍ക്കായി വീതിച്ചു നല്‍കിയത്. ഏപ്രില്‍ 18 ന് ആനപ്പാറ ഫാത്തിമാ മാതാ പള്ളിയില്‍ നടക്കുന്ന ജൂബിലി ആഘോഷ സമാപനത്തില്‍ 25 കുടുംബങ്ങള്‍ക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെയും എറണാകളും-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്റെയും സാന്നിധ്യത്തില്‍ ഭൂമി കൈമാറും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles