അറുപത്തിയാറാം വയസിലെ പൗരോഹിത്യം

ഈ വര്‍ഷം ലാംബെര്‍ട്ടോ രാമോസിനു പ്രായം അറുപത്തിയാറു. ജൂണ്‍ മുതല്‍ ഫിലിപ്പെയന്‍സ് സ്വദേശിയായ റാമോസ് അറിയപ്പെടുക ഫാ. ലാംബോര്‍ട്ട് റാമോസ് എന്നായിരിക്കും. കേള്‍ക്കുമ്പോള്‍ അതിശയവും ഒപ്പം ദൈവത്തിന്റെ വിളിയുടെ ആഴവും നമുക്ക് മനസിലാകും. നെക്‌സ്റ്റെല്‍, ജെയിംസ് ഹാര്‍ഡി, അലാന്‍സ്‌ക, ക്ലീന്‍വേ തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളില്‍ പ്രമുഖ സ്ഥാനങ്ങളില്‍ ജോലി ചെയ്തിട്ടുള്ള റാമോസിന്റെ കുട്ടിക്കാലം മുതലേ ഉള്ള ആഗ്രഹമാണ് ഈ വര്‍ഷം പൂവണിയുന്നത്. ചെറുപ്പത്തില്‍ അള്‍ത്താര ബാലനായിരുന്ന റാമോസ് വളര്‍ന്നു വന്നപ്പോള്‍ വൈദികനാകണമെന്ന ആഗ്രഹം ജീവിതത്തിന്റെ പല സാഹചര്യങ്ങളില്‍പ്പെട്ട് മുങ്ങിപ്പോയിരുന്നു. ഈ അറുപത്തിയാറാം വയസിലും ആ ആഗ്രഹം കനല്‍ പോലെ ഉള്ളില്‍ കിടന്നിരുന്നതിന്റെയും ദൈവം തന്നെ വിളിച്ചിരിക്കുന്നു എന്ന ഉറച്ച ബോധ്യവും റാമോസിന്റെ ഈ ആഗ്രഹ പൂര്‍ത്തീകരണത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. തത്വശാസ്ത്രത്തില്‍ ബിരുദധാരിയായ ഇദ്ദേഹം 1975 ല്‍ തന്റെ ജീവിത പങ്കാളി ആയ മരിയ വില്‍മാഡി ഗുസമാനെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്. ജോലിക്കൊപ്പം തന്നെ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ബിസിനസ്സ് എക്കണോമിക്‌സ്, തത്വശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങള്‍ നേടുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

എത്ര തിരക്കുകള്‍ക്കിടയിലും എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ റാമോസ് ശ്രമിച്ചിരുന്നു. ജീവിതത്തില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളിലും ഈ വിശ്വാസത്തെ മുറുകെ പിടിച്ചു. പ്രിയ പത്‌നി മരിയ കാന്‍സര്‍ രോഗ ബാധിതയായി ലോകത്തോട് വിട പറഞ്ഞ സമയങ്ങളിലും ദൈവത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാന്‍ റാമോസ് ശ്രമിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയമായിരുന്നു അത് എന്ന് റാമോസ് ഓര്‍ക്കുന്നു. മരിക്കുന്നതിനു മുന്‍പ് മരിയ തന്നോട് ഈ ആഗ്രഹം നിറവേറ്റണമെന്ന് ആവശ്യപ്പെട്ടി രുന്നുവെന്നും ഇദ്ദേഹം ഓര്‍ക്കുന്നു. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിന്റെ ഈ തീരുമാനത്തിനു പിറകില്‍ ഉണ്ട്. ലെയോള സ്‌കൂള്‍ ഓഫ് തിയോളജിയില്‍ ചേരുമ്പോള്‍ അമ്പത് വയസു തികഞ്ഞ ഏക വിദ്യാര്‍ഥി റാമോസ് ആയിരുന്നു. തിയോളോജി പഠനം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം ഡീക്കനാവുകയും ചെയ്തു. ഈ ജൂണ്‍ 1 അദ്ദേഹത്തിന്റെ ജീവിതത്തിലെ മറക്കാനാവാത്ത സുദിനം തന്നെയാകും. വൈദിക പട്ടം ലഭിക്കുന്ന അന്നേ ദിവസത്തെ ചടങ്ങുകള്‍ക്ക് ശേഷം ആന്റി പോളോ രൂപതയിലെ ഫ്രാന്‍സി സ്‌കോ ഡി ലിയോണ്‍ കീഴിലായിരിക്കും ഇനിയുള്ള സേവന ജീവിതം അദ്ദേഹം നയിക്കുക. നമ്മെ കുറിച്ച് ദൈവത്തിനു ഒരു പദ്ധതി ഉണ്ടെന്നുള്ളതിനു റാമോസിന്‍െ ജീവിതം തന്നെ എത്ര ഉദാത്തമായ ഉദാഹരണമാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles