ആനയെ തടഞ്ഞു നിര്‍ത്തിയ കുറവിലങ്ങാട്ടമ്മ

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

കുറവിലങ്ങാടുപള്ളിയുടെ ആരംഭത്തെപ്പറ്റി സമാനമായ രണ്ടു പാരമ്പര്യമുണ്ട് . അവ രണ്ടും വിശ്വാസികളുടെ കാര്യത്തിലുള്ള മറിയത്തിന്റെ താല്പര്യം വെളിവാക്കുന്നു . ഏ.ഡി. 337 ലാണ് കുറവിലങ്ങാടു പള്ളി സ്ഥാപിച്ചത്. അതൊരു കുന്നിന്‍പ്രദേശമായിരുന്നു. അവിടത്തെ കുറെ കുട്ടികള്‍ ആടുകളെ മേയ്ച്ചു നടക്കുകയായിരുന്നു . അവര്‍ക്കു വല്ലാതെ വിശപ്പും ദാഹവും അനുഭവപ്പെട്ടു. അപ്പോള്‍ ഒരു വൃദ്ധ വന്ന് അവര്‍ക്ക് അപ്പം കൊടുക്കുകയും ദാഹമകറ്റാന്‍ അവിടെയുള്ള ഉറവ കാണിച്ചുകൊടുക്കുകയും ചെയ്തു.

സായാഹ്നമായപ്പോള്‍ ഈ വിവരം വീടുകളിലെത്തി മാതാപിതാക്കളെ അവര്‍ അറിയിച്ചു . ആ വൃദ്ധയുടെ വേഷധാരി പരി. കന്യാമറിയമാണെന്ന് അവര്‍ വിശ്വസിച്ചു . അധികം വൈകാതെ കുന്നിന്‍മുകളില്‍ ഉറവയ്ക്കു സമീപ ായി അവര്‍ പ്രാര്‍ത്ഥനാലയം നിര്‍മ്മിച്ചു.

മറ്റൊരു പാരമ്പര്യം പറയുന്നതനുസരിച്ച് ഒരു വേനല്‍ക്കാലത്തു മഴപെയ്യാന്‍ വളരെ താമസിച്ചു. അതു കൊണ്ടു കടുത്തുരുത്തി പള്ളിയില്‍ പാച്ചോര്‍നേര്‍ച്ച കഴിക്കാന്‍ പകലോമറ്റം കുടുംബത്തിലൊരാള്‍ തീരുമാനിച്ചു. പാച്ചോറുമായി കടുത്തുരുത്തിയിലേക്കു പോകുമ്പോള്‍ ഇപ്പോള്‍ കുറവിലങ്ങാടു പള്ളിയിരിക്കുന്ന സ്ഥലത്തുവച്ചു മാതാവ് അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. പാച്ചോര്‍ അവിടെ കാലിമേയ്ക്കുന്ന കുട്ടികള്‍ക്ക് വിളമ്പികൊടുക്കുവാന്‍ അവള്‍ ആവശ്യപ്പെട്ടു . തത്ഫലമായി ഉദ്ദിഷ്ടകാര്യം ( മഴ ) നടക്കുമെന്നും മാതാവു പറഞ്ഞു. മാതാവിന്റെ നാമത്തില്‍ ആ കുന്നില്‍ ഒരു ദേവാലയം നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശിച്ചു. അദ്ദേഹം മാതാവിന്റെ നിര്‍ദ്ദേശം പൂര്‍ത്തിയാക്കി. അങ്ങനെ ഇടയച്ചെറുക്കന്‍മാരുടെ ബാഹ്യമായ വിശപ്പിനും കുടിയേറ്റ ജനതയുടെ ആത്മീയമായ വിശപ്പിനും മറിയം ഉത്തരമായി. ഇതിനെല്ലാം സാക്ഷ്യമായി മാതാവിന്റെ മനോജ്ഞമായ കരിങ്കല്‍ പ്രതിമ പള്ളിയിലുണ്ട്.

കരിങ്കല്‍ മാതാവ് വിശ്വാസികളുടെ കരച്ചിലകറ്റുന്നവളാണ്. ഒരുനാളില്‍, കുറവിലങ്ങാട്ട നസ്രാണികളും , ഇതര മതവിശ്വാസികളും തമ്മില്‍ ചില പ്രത്യേക കാരണങ്ങളുടെ പേരില്‍ സംഘര്‍ഷമുണ്ടായി. ( പള്ളിക്കുവേണ്ടി തേക്കു മുറിച്ചതിന്റെ പേരിലാണ്, വേറൊരു നസ്രാണിയെ രക്ഷിച്ച തിന്റെ പേരിലാണ് എന്നഭിപ്രായമുണ്ട് ) എന്തായാലും ഇതരമതവിശ്വാസികള്‍ ആനയെ കൊണ്ടുവന്ന് പള്ളി പൊളിക്കുവാന്‍ പരിശ്രമിച്ചു . വിവരം മുന്‍കൂട്ടിയറിഞ്ഞ വികാരി ഉണ്ണിട്ടിയച്ചന്‍ രാവിലെമുതല്‍ പള്ളിക്കകത്തു കയറി വാതിലുകള്‍ അടച്ചു മാതാവിന്റെ രൂപത്തിന്റെ മുന്‍പില്‍ തിരികള്‍ തെളിച്ചു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. പള്ളിതകര്‍ക്കാന്‍ വന്നവര്‍ ആനയെക്കൊണ്ട് ആനവാതില്‍ പൊളിക്കുവാന്‍ തുടങ്ങി . ആനവാതിലില്‍ കുത്തി ആനയുടെ രണ്ടു കൊമ്പുകളും കതകിലുടക്കി. അതു തകര്‍ക്കാന്‍ പറ്റിയില്ല.

പരിഭ്രാന്തരായ ജനം നിലവിളിയോടെ വികാരിയെ തിരക്കി . അവസാനം വാതിലിലെ താക്കോല്‍ പഴുതിലൂടെ അവര്‍ അകത്തേക്കു നോക്കി , അപ്പോള്‍ അഗ്‌നിയാല്‍ വലയം ചെയ്യപ്പെട്ട് അതിസുന്ദരിയായ ഒരു രാജ്ഞിയില്‍നിന്ന് അനുഗ്രഹം വാങ്ങുന്ന അച്ചനെയാണ് അവര്‍ കണ്ടത് . അവര്‍ സ്തബ്ധരായി തങ്ങളെ രക്ഷിക്കണമേയെന്ന് അച്ചനോട് അപേക്ഷിച്ചു . ഉണ്ണിട്ടിയച്ചന്‍ വന്ന് ആനവാതില്‍ തുറന്നു. ആനയുടെ കൊമ്പ് സ്വതന്ത്രമായി. അമ്മയോട് മാപ്പിരന്നു. ദേവാലയത്തിന് ഒത്തിരി സമ്മാനങ്ങള്‍ പരിഹാരമായി വാഗ്ദാനം ചെയ്തു. സഭയുടെ രാജ്ഞിയായ മറിയം കുറവിലങ്ങാട്ടുള്ള വിശ്വാസികളുടെയും രാജ്ഞിതന്നെ. രാജാവിന്റേയും രാജ്ഞിയുടെയും പ്രഥമദൗത്യം പ്രജകളെ സംരക്ഷിക്കുക, തീറ്റിപ്പോറ്റുക എന്നതാണല്ലോ , അതാണ് മറിയം വിശ്വാസികളുടെയിടയില്‍ ചെയ്തുവരുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles