വായുവിലെ രോഗാണുക്കളെ തടയുന്ന കുന്തുരുക്കം

കത്തോലിക്കാ സഭയുടെ ആരാധനാക്രമത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കുന്തുരുക്കം. രണ്ടായിരം വര്‍ഷത്തിലേറെയായി സഭ കുന്തുരുക്കം ഉപയോഗിക്കുന്നു. അതിന് മുമ്പ് ഇസ്രായേല്‍ക്കാരും തങ്ങളുടെ ദൈവാരാധാനയില്‍ കുന്തുരുക്കം ഉപയോഗിച്ചു പോന്നിരുന്നു. ‘എന്റെ പ്രാര്‍ത്ഥന കുന്തുരുക്കം പോലെ അങ്ങയുടെ സന്നിധിയിലെത്തെട്ടെ’ എന്ന് സങ്കീര്‍ത്തകന്‍ പാടുന്നു (സങ്കീര്‍ 141: 2).

കുന്തുരുക്കം കത്തോലിക്കാ ആരാധനാക്രമത്തിന്റെ കേന്ദ്രബിന്ദുവായതിന്റെ കാരണം അതിന്റെ പ്രതീകാത്മകതകള്‍ മാത്രമല്ല, മറിച്ച് കുന്തുരുക്കത്തിന്റെ ഔഷധഗുണങ്ങള്‍ കൊണ്ട് കൂടിയാണ്.

സാന്റിയാഗോ ഡി കോംപോസ്‌റ്റെല എന്ന സ്പാനിഷ് ദേവാലയത്തില്‍ മധ്യകാലഘട്ടത്തില്‍ ബോട്ടാഫുമെറിയോ എന്ന പേരില്‍ ഒരു വലിയ കുന്തുക്കപ്പാത്രം ഉണ്ടായിരുന്നു. പ്ലേഗിനെ തടയാന്‍ കുന്തുരക്കത്തിന് ശക്തിയുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെട്ടിരുന്നു.

ഈ അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ അനുസരിച്ച് കുന്തുരുക്കത്തിന് വലിയ ശുദ്ധീകരണ ശക്തി ഉള്ളതായി തെളിഞ്ഞു.

സൂക്ഷ്മാണുക്കളെ നശിപ്പിക്കാനുള്ള കുന്തുരുക്കത്തിന്റെ കഴിവ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വായുശുദ്ധീകരണത്തിനും കുന്തുരുക്കത്തിന് ശക്തിയുണ്ട്. ഹെല്‍ത്ത് ലൈന്‍ എന്ന വെബ്‌സൈറ്റ് അനുസരിച്ച് മീറയും കുന്തുരുക്കവും ഒന്നിച്ചു പുകച്ചപ്പോള്‍ വായുവിലെ ബാക്ടീരിയ 68 ശതമാനം കുറഞ്ഞു.

കുന്തുരുക്ക തൈലത്തിന് കാന്‍സറിനെതിരെയും അനുബാധയ്‌ക്കെതിരായും പൊരുതാന്‍ ശേഷിയുണ്ടെന്ന് ഒരു പഠനം പറയുന്നു.

എന്നാല്‍ അധികം അളവില്‍ കുന്തുരുക്കം പുകയ്ക്കുന്നത് ആസ്ത്മ പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഹാനികരമാണെന്നും ഓര്‍ക്കണം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles