രോഗസൗഖ്യം പകരുന്ന കൊരട്ടിമുത്തി

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

കൊരട്ടി കൈമാളിലെ ( സ്വരൂപം , നാടുവാഴികള്‍ ) തമ്പുരാട്ടി മുന്‍കൈയെടുത്ത് 1381 ആഗസ്റ്റ് 15 ന് കൊരട്ടിപ്പള്ളിപണി ആരംഭി ച്ചു . 1382 സെപ്റ്റംബര്‍ 8 ന് അതു പൂര്‍ത്തിയായി, കൊരട്ടിയിലെ മാതാവിനെ ആളുകള്‍ സ്‌നേഹത്തോടെ മുത്തിയെന്നു വിളിക്കുന്നു. അമ്മൂമ്മയുടെ അമ്മയെയാണ് സാധാരണ മുത്തിയമ്മ എന്നു വിളി ക്കുക . അതു ലോപിച്ച് ‘ മുത്തി ‘ എന്നു സംബോധന ചെയ്യുന്നു. മാതാവ് എല്ലാവരുടെയും അമ്മയായതുകൊണ്ട് അവളുടെ പ്രതിഷ്ഠയുള്ള കൊരട്ടിമാതാവിനെ കൊരട്ടിമുത്തിയെന്നു വിളിക്കുന്നു . ഒക്ടോബര്‍ 10 കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് മുത്തിയുടെ തിരുനാള്‍ ആഘോഷിക്കുന്നത് .

കൊരട്ടിമുത്തി വിശ്വാസികളുടെ സൗഖ്യത്തിനായി മാദ്ധ്യസ്ഥ്യം വഹിക്കുന്നു. അതിനൊരു പശ്ചാത്തലമുണ്ട് . കര്‍ഷകര്‍ പണ്ടുകാലം മുതല്‍ തങ്ങളുടെ വിളവിന്റെ ആദ്യഫലം ദേവാലയത്തില്‍ സമര്‍പ്പിച്ചിരുന്നു . ഈ പതിവു പിന്‍തുടര്‍ന്നു മേലൂരുള്ള ഒരു കര്‍ഷകന്‍ ഒരു പൂവന്‍കുല കൊരട്ടിമുത്തിക്കു കാഴ്ച്ചവയ്ക്കാന്‍ ചുമന്നുകൊണ്ടുവരുന്നതു മുരിങ്ങൂരുള്ള ഒരു ഹൈന്ദവപ്രമാണി കണ്ടു. അയാള്‍ അതില്‍ ഏതാനും തനിക്കു വേണമെന്നു നിര്‍ബ്ബന്ധിച്ചു . മുത്തിക്കുള്ള നേര്‍ച്ചയാണ് , തരാന്‍ പറ്റില്ല എന്ന് കര്‍ഷകന്‍
ഉറപ്പിച്ചു പറഞ്ഞു. അപ്പോള്‍ ഹൈന്ദവപമാണി മുത്തിയെ ആക്ഷേപിച്ചു സംസാരിച്ചു. തത്സമയം അടര്‍ന്നുവീണ പൂവന്‍പഴങ്ങള്‍ അയാള്‍ എടുത്തു തിന്നു. വീട്ടിലെത്തിയ ആ മനുഷ്യന് കലശലായ വയര്‍വേദനയായി , മരുന്നുകള്‍ ഒന്നും ഫലിച്ചില്ല. അവസാനം അയാള്‍ മുത്തിയുടെ പക്കല്‍ വന്നു മാപ്പിരന്നു . അപ്പോള്‍ വയര്‍വേദന വിട്ടുപോയി.

ഇതിന്റെ ചുവടുപിടിച്ച് മുത്തിയില്‍നിന്നു സൗഖ്യസ്പര്‍ശം കിട്ടാനായി മറ്റുള്ളവരും പൂവന്‍കുല മുത്തിക്കു കാഴ്ചവയ്ക്കാന്‍ തുടങ്ങി . പില്‍ക്കാലത്ത് നേര്‍ച്ചയര്‍പ്പിക്കാന്‍ വരുന്നവര്‍ക്ക് മുത്തിയുടെ ഒരു പടവും ഒരു പൂവന്‍കായും പള്ളിയില്‍നിന്ന് കൊടുക്കുവാന്‍ തുടങ്ങി. അതു ചിലര്‍ ഉണക്കി പൊടിച്ചു സൂക്ഷിക്കുന്നു. അസുഖം വരുമ്പോള്‍ കഴിക്കുന്നു. അവര്‍ക്കും മുത്തിയുടെ സൗഖ്യസ്പര്‍ശം ലഭിക്കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.

മുത്തിയോടുള്ള ഭക്തി പ്രകടനമായി അവള്‍ വഴി തങ്ങളുടെ ജീവിതത്തില്‍ ദൈവാനുഗ്രഹം ലഭിക്കാന്‍ സ്ത്രീപുരുഷവ്യത്യാസമെന്യേ നിരവധിയാളുകള്‍ ദേവാലയത്തിന്റെ പ്രധാന കവാടം മുതല്‍ അള്‍ത്താരവരെ മുട്ടുകുത്തി നീന്തി പ്രാര്‍ത്ഥിക്കുന്നത് വളരെ ആകര്‍ഷകമാണ് . മുത്തിക്കുവേണ്ടി എന്തു ത്യാഗവും സഹിക്കുവാന്‍ വിശ്വാസികള്‍ തയ്യാറാണ് . മുത്തിയുടെ മാദ്ധ്യസ്ഥ്യം വഴി ദൈവകൃപ ലഭിക്കാന്‍ അവള്‍ ആവശ്യപ്പെടുന്നു, എന്തും ചെയ്യാനും വിശ്വാസികള്‍ സന്നദ്ധരാകുന്നു . ഇതിന്റെയെല്ലാം ഭാഗമായി ധാരാളം പേര്‍ മുത്തിയുടെ അടുത്തു ഭജനമിരുന്നു പ്രാര്‍ത്ഥിക്കാറുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles