വി. കൊച്ചുത്രേസ്യയുടെ പുസ്തകത്തില്‍ നിന്ന് ക്രിസ്തുവിന്റെ രൂപം താഴെ വീണതിനു ശേഷം എന്തു സംഭവിച്ചു?

1887 ജൂലൈ മാസത്തിലാണ് വി. കൊച്ചുത്രേസ്യ വി. കുര്‍ബാന ആദ്യമായി സ്വീകരിച്ചത്. സെന്റ് പീയറി കത്തീഡ്രലില്‍ വച്ച്. കുര്‍ബാന കഴിഞ്ഞപ്പോള്‍ അവളുടെ കുര്‍ബാനപ്പുസ്തകത്തില്‍ നിന്ന് ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം താഴെ വീണു. ആരും ശേഖരിക്കാനില്ലാതെ യേശുവിന്റെ തിരു രക്തം താഴെ വീഴുന്നു എന്നൊരു ചിന്ത വി. കൊച്ചുത്രേസ്യയെ ബാധിച്ചു. തന്റെ ജീവിതകാലം മുഴുവന്‍ കുരിശിന്റെ പാദാന്തികത്തില്‍ ഇരുന്ന് പാപികള്‍ക്കായി തിരുരക്തം സ്വീകരിക്കണമെന്ന് അവള്‍ നിശ്ചയിച്ചു. അവളുടെ ഹൃദയത്തില്‍ യേശുവിന്റെ വിലാപം അലയടിച്ചു; ‘എനിക്ക് ദാഹിക്കുന്നു!’
തന്റെ ആദ്യകുര്‍ബാന സ്വീകരണാനുഭവത്തെ കുറിച്ച് വി. ത്രേസ്യ എഴുതിയ വാക്കുകള്‍:
‘എത്ര മധുരമായിരു ന്നു, അത്! എന്റെ ആത്മാവില്‍ യേശുവിന്റെ ചുംബ നം! അതെ, അതൊരു സ്‌നേഹചുംബനം ആയിരു ന്നു. ഞാന്‍ സ്‌നേഹിക്കപ്പെടുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ പറഞ്ഞു; ‘ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. എന്നേക്കുമായി ഞാനെന്നെ തന്നെ നല്‍കുന്നു!’
യേശു എന്നോട് ഒന്നും ആവശ്യപ്പെട്ടില്ല. ഒരു ബലിയും ആവശ്യപ്പെട്ടില്ല. അനേക..വര്‍ഷങ്ങളായി യേശുവും തെരേസയും പരസ്പരം നോക്കിയിരുന്ന് പരസ്പരം കണ്ട് മനസ്സിലാക്കുകയായിരുന്നു. എന്നാല്‍ ആ ദിവസം ഞങ്ങള്‍ രണ്ടു പേരല്ല, ഒന്നായി തീര്‍ന്നിരുന്നു. സമുദ്രത്തില്‍ അലിഞ്ഞ് ഇല്ലാതാകുന്ന ഒരു തുള്ളി വെള്ളം പോലെ തെരേസ മറഞ്ഞു പോയി. യേശു മാത്രം ബാക്കിയായി. എന്റെ ഗുരു. എന്റെ രാജാവ്! തന്റെ സ്വാതന്ത്ര്യം പോലും എടുത്തു കൊള്ളൂ എന്ന് തെരേസ അവിടുത്തോട് അപേക്ഷിച്ചില്ല യോ. ആ സ്വാതന്ത്ര്യം അവളെ ഭയപ്പെടുത്തിയിരുന്നു. ദുര്‍ബലയും അശക്തയുമായവള്‍. ആ ദിവ്യശക്തിയില്‍ എന്നേക്കുമായി ഐക്യപ്പെടുവാന്‍ അവള്‍ ആഗ്രഹിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.