കുഞ്ഞുങ്ങളും വൃദ്ധരും ദൈവസാന്നിധ്യത്തിന്റെ അടയാളം ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും സാന്നിധ്യം ഒരു സമൂഹത്തിലുള്ള ദൈവസാന്നിധ്യത്തിന്റെ അടയാളമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.

‘പ്രായമാവരുടെയും കുഞ്ഞുങ്ങളുടെയും സമൃദ്ധി. ആളുകള്‍ വൃദ്ധരെയും കുഞ്ഞുങ്ങളെയും പരിപാലിക്കുന്നുണ്ടെങ്കില്‍, അവരെ നിധി പോലെ പരിഗണിക്കുന്നുണ്ടെങ്കില്‍, അവിടെ ദൈവസാന്നിധ്യമുണ്ട്, ഭാവിയെ കുറിച്ച് ഒരു വാഗ്ദാനമുണ്ട്’ പാപ്പാ പറഞ്ഞു.

വൃദ്ധരും കുട്ടികളും ഒരുമിച്ചുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം അവിടെ ജനങ്ങള്‍ ജീവിതത്തെ ആസ്വദിക്കുന്നുണ്ടെന്നാണ്. അവിടെ പ്രത്യാശയുടെ സംസ്‌കാരമുണ്ട്, അവിടെ കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും പരിപാലനയുണ്ട്, പാപ്പാ പറഞ്ഞു.

കുട്ടികളുടെയും പ്രായമാവരുടെയും സാന്നിധ്യം സഭയുടെയും രാജ്യത്തിന്റെയും അതിജീവനത്തിന്റെ ഉറപ്പാണ്, പാപ്പാ കുട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles