കെനിയയില്‍ കാണാതായ വൈദികന്റെ മൃതദേഹം കിട്ടി

തെക്കു കിഴക്കന്‍ കെനിയയില്‍ കാണാതായ കത്തോലിക്കാ പുരോഹിതന്റെ മൃതദേഹം ഒരു ശവകുടീരത്തില്‍ നിന്ന് കണ്ടെടുത്തു. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതശരീരം. 43 കാരനായ ഫാ. മൈക്കള്‍ മായിംഗി ക്യോംഗോയാണ് കൊല്ലപ്പെട്ടത്.

കഴുത്തു ഞെരിച്ചാണ് ഫാ. മൈക്കിള്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മച്ചാക്കോസ് രൂപതയില്‍ പെട്ട താതാ ഇടവകയില്‍ സേവനം ചെയ്തു വരികയായിരുന്നു ഫാ. മൈക്കിള്‍.

കാണാതാകുന്നതിന് മുമ്പ് നയ്‌റോബിക്ക് 32 മൈല്‍ വടക്ക് സ്വന്ത ഭവനത്തില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു ഫാ. മൈക്കിള്‍. ഒക്ടോബര്‍ 1 ന് വാര്‍ഷിക അവധിക്കായാണ് വീട്ടിലേക്ക് പോയത്.

25 കാരനായ ഒരാളില്‍ നിന്ന് ഫാ. മൈക്കളിന്റെ സെല്‍ഫോണും ക്രെഡിറ്റ് കാര്‍ഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles