ആരെയും പുറന്തള്ളാത്ത സ്നേഹത്തിന്റെ പേരാണ് ക്രിസ്തു: കെസിബിസി

കൊച്ചി: പ്രതിസന്ധികളുടെ മധ്യത്തിലും പ്രത്യാശയോടെ അന്വേഷിക്കുന്നവർ കണ്ടെത്തുന്ന സമാധാനമാണ് ക്രിസ്തുവെന്നും ആരെയും പുറന്തള്ളാത്ത സ്നേഹമാണ് അവിടുന്നെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. ക്രിസ്തുമസിനോട് അനുബന്ധിച്ച് കെ‌സി‌ബി‌സി പുറത്തിറക്കിയ സന്ദേശത്തിലാണ് ഈ പ്രസ്താവന.

ജനസംഖ്യാ കണക്കെടുപ്പിനിടെ ക്ലേശകരമായ ഒരു പിറവി – ക്രിസ്മസിനെ ബൈബിൾ വിവരണമനുസരിച്ചു ഇങ്ങനെയും വായിച്ചെടുക്കാമെന്ന ആമുഖത്തോടെയാണ് സന്ദേശം. ദൈവം മനുഷ്യനായി അവതരിച്ചതിന്റ അനുസ്മരണവേളയിൽ സമാനമായൊരു സാഹചര്യം നിലവിലുള്ളത് ഈ ക്രിസ്മസ് ദിനത്തിൽ സകല ഹൃദയങ്ങളിൽനിന്നും ഉയരേണ്ട പ്രാർത്ഥനയും ഈ വിഷയത്തിൽ എടുക്കേണ്ട നിലപാടും ഏതെന്നു വ്യക്തമാക്കുന്ന സൂചനയാണ്. ആരെയും പുറന്തള്ളാത്ത സ്നേഹത്തിന്റെ പേരാണ് ക്രിസ്തു. ദൈവത്തിനു മഹത്വവും സന്മനസ്സുള്ള മനുഷ്യർക്ക്‌ സമാധാനവും ഉറപ്പുവരുത്തുന്ന നിലപാടിലാണ് ഉണ്ണീശോയുടെ സാന്നിധ്യമുള്ളത്‌. പ്രതിസന്ധികളുടെ മധ്യത്തിലും പ്രത്യാശയോടെ അന്വേഷിക്കുന്നവർ കണ്ടെത്തുന്ന സമാധാനമാണ് ക്രിസ്തു. മനുഷ്യരെ പരസ്പരവും ദൈവത്തോടും രഞ്ജിപ്പിക്കുന്നതിനാണ് അവിടുന്ന് മനുഷ്യനായി അവതരിച്ചത്.

രാഷ്ട്രീയവും സാമ്പത്തികവും മതപരവും വംശപരവുമായ കാരണങ്ങളാൽ മനുഷ്യർ തമ്മിൽ കലഹവും മാത്സര്യവും വർദ്ധിക്കുമ്പോൾ സന്മനസ്സുള്ളവർ സമാധാനത്തിനുവേണ്ടി യത്നിക്കുന്നു. അങ്ങനെ, നിരന്തരം അന്വേഷിക്കേണ്ടതും നിർമ്മിച്ചെടുക്കേണ്ടതുമാണ് സമാധാനം. അതിനുള്ള സന്മനസ്സ് ഏവർക്കും ഉണ്ടാകണം. അസ്വസ്ഥതകൾ നിറയുന്ന സമകാലീന സാഹചര്യങ്ങളിൽ തുറന്ന മനസ്സോടെയും ബഹുസ്വരത നിലനിർത്തിക്കൊണ്ടും പരസ്പരം സമാധാനം ആശംസിക്കാൻ എല്ലാവർക്കും കഴിയട്ടെ. സമാധാനത്തിന്റെയും പ്രത്യാശയുടെയും പരസ്പര സ്നേഹത്തിന്റെയും ക്രിസ്മസ് ആശംസകൾ ഏവർക്കും നേരുന്നതായി ആശംസിച്ചു കൊണ്ടാണ് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ജോസഫ് മാർ തോമസ് എന്നിവർ ചേര്‍ന്ന് തയാറാക്കിയിരിക്കുന്ന സന്ദേശം അവസാനിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles