തിരുവനന്തപുരം കെസിബിസി പ്രൊ ലൈഫ് സമിതി ശിൽപ്പശാല ആരംഭിച്ചു

പുനലൂർ, മാവേലിക്കര, കൊല്ലം, തിരുവനന്തപുരം മലങ്കര, തിരുവനന്തപുരം ലത്തീൻ, നെയ്യാറ്റിൻകര, പാറശ്ശാല എന്നി രൂപതകൾ ഉൾപ്പെട്ട തിരുവനന്തപുരം മേഖലയിൽ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ശിൽപ്പശാല ആരംഭിച്ചു. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊ ലൈഫ് സമിതിയുടെയും വൈസ് ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉത്ഹാടനം ചെയ്തു. ജീവന്റെ അതുല്യതയും മഹത്വവും ജീവിത സാക്ഷ്യം മുഖേനെയും വചനം കാരുണ്യശുശ്രുഷകൾ വഴിയും സജീവമായി പ്രഘോഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തിരുവനന്തപുരം മേഖലയിലെ രൂപതാ ഡയറക്ടർമാർ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന മേഖല പ്രെസിഡന്റുമാർ എന്നിവരും പിതാവിനോടൊപ്പം തിരികൾ തിരിച്ചു.
മുന്നോറോളം പ്രതിനിധികൾ ഈ ശിപ്പശാല പങ്കെടുക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊതുസമ്മേളനം ആരംഭിക്കും. അഭിവന്ന്യ മേജർ ആർച്ചുബിഷപ്പ് കാർദിനാൾ ക്ലിമിസ് മാർ ബസേലിയോസ് ഉത്‌ഘാടനം ചെയ്യും. , ബിഷപ്പ്റൈറ്റ്. റെവ. ഡോ ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ്‌ ശ്രീ സാബു ജോസ് തിരുവനന്തപുരം മേഖലയുടെ പ്രവർത്തന നയരേഖ അവതരിപ്പിക്കും. റെവ. ഡോ. ബെജു ജൂലിയൻ, ശ്രീ ആന്റണി പത്രോസ്, ഫാ. ഡൊമിനിക് സാവിയോ, ഡോ. ജോജു ജോൺ എന്നിവർ പ്രസംഗിക്കും. പാനൽ ചർച്ചയിൽ സംസ്ഥാന അനിമേറ്റർ ശ്രീ ജോർജ് എഫ് സേവിയർ മോഡറേറ്റർ ആയിരിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles