തിരുവനന്തപുരം മേഖല പ്രോലൈഫ് ശില്പശാലയും പൊതുസമ്മേളനവും ഒക്ടോബർ 26- ന്

തിരുവനന്തപുരം :കെ സി ബി സി പ്രോലൈഫ് തിരുവനന്തപുരം മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, രൂപതകളിലെ ലീഡേഴ്‌സ് എന്നിവർക്കായി ‘ജീവന്റെ സംരക്ഷണം എന്ന പേരിൽ ഒരു ശില്പശാല ഒക്ടോബർ ഇരുപത്തിയാറ് ശനിയാഴ്ച്ച രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാല് മണി വരെ മാർ ഈവാനിയോസ് റിന്യൂവൽ സെന്ററിൽ സംഘടിപ്പിക്കും. തിരുവനന്തപുരം മലങ്കര അതിരൂപത ഫാമിലി അപോസ്റ്റലേറ്റ് ആതിഥേയത്വം വഹിക്കും.

കർദിനാൾ ബസേലിയോസ് ക്ളിമ്മീസ് കത്തോലിക്കാ ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശിൽപ്പശാല കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊ ലൈഫ് സമിതിയുടെയും വൈസ് ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പ്രോലൈഫ് ഉത്‌ഘാടനം ചെയ്യും. കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ് തിരുവനന്തപുരം മേഖലയിലെ കർമ്മപദ്ധ്യതികളുടെ നയരേഖ അവതരിപ്പിക്കും.

തിരുവനന്തപുരം മേഖല ഡയറക്ടർ റെവ. ഡോ. ബെജു ജൂലിയൻ, മേഖല പ്രസിഡന്റ് ആന്റണി പത്രോസ്, തിരുവനന്തപുരം മലങ്കര അതിരൂപത പ്രോലൈഫ് ഡയറക്ടർ ഫാ. ഡൊമിനിക് സാവിയോ,വൈസ് പ്രസിഡന്റ്‌ ഡോ. ജോജു ജോൺ .. എന്നിവർ പ്രസംഗിക്കും.
ഡോ ടോണി ജോസഫ് , ഡോ ജോർജ് ലിയോൺ, ഫാ. ബൈജു ജൂലിയൻ, , ഫാ. ഡോ. പടിപ്പുര, ഫാ. ഡൊമിനിക് സാവിയോ, ഡോ. സിസ്റ്റർ ആൻസ്‌ലറ്റ്, ഡോ അനു ജോർജ്, ഡോ. സിസ്റ്റർ സെറിൻ എസ് ഐ സി എന്നിവർ ക്‌ളാസുകൾ നയിക്കും. സംസ്ഥാന അനിമേറ്റർ ജോർജ് എഫ് സേവിയർ മോഡറേറ്റർ വലിയവീട്ടിൽ ആയിരിക്കും.

പാറശാല, നെയ്യാറ്റിൻകര തിരുവനന്തപുരം ലത്തീൻ അതിരൂപത , തിരുവനന്തപുരം മലങ്കര അതിരൂപത , കൊല്ലം, പുനലൂർ, മാവേലിക്കര, ചങ്ങനാശ്ശേരി അതി രൂപത എന്നിവയാണ് തിരുവനന്തപുരം മേഖല. വിവിധ രൂപതകളിലെ പ്രതിനിധികൾ ‘ജീവന്റെ സംരക്ഷണം ‘ശില്പശാലയിൽ പങ്കെടുക്കും. ജീവന്റെ സംരക്ഷണ രംഗത്ത് വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കും. ഇവരുടെ അനുഭവ സാക്ഷ്യങ്ങളും ഉണ്ടാകും.
.” ജീവസമൃദ്ധിയും ജീവന്റെ സമഗ്രസംരക്ഷണവും ” എന്നതാണ് സമ്മേളനത്തിന്റെ മുഖ്യപ്രമേയം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles