വി. ജോണ്‍ പോള്‍ പാപ്പായെ യൂറോപ്പിന്റെ സഹമധ്യസ്ഥനാക്കണമെന്ന് പോളിഷ് മെത്രാന്മാര്‍
വാര്‍സോ: വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ യൂറോപ്പിന്റെ സഹമധ്യസ്ഥനായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി പോളീഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് തലവന്‍ ആര്‍ച്ചുബിഷപ്പ് സ്റ്റനിസ്ലാവ് ഗാഡെക്കി.
യൂറോപ്പില്‍ നിലനിന്നിരുന്ന ഇരുമ്പുകര്‍ട്ടന്‍ നീക്കുന്നതിനും പടിഞ്ഞാറന്‍ യൂറോപ്പും മധ്യ യൂറോപ്പും കിഴക്കന്‍ യൂറോപ്പും തമ്മില്‍ ഐക്യം സാധ്യമാക്കുകയും ചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ എന്തു കൊണ്ടു യൂറോപ്പിന്റെ സഹ മധ്യസ്ഥനാകാന്‍ യോഗ്യനാണെന്ന് ആര്‍ച്ചുബിഷപ്പ് സ്റ്റനിസ്ലാവ് ചൂണ്ടിക്കാട്ടി.
കിഴക്കന്‍-മധ്യ യൂറോപ്പിന്റെ ഭൂരിഭാഗവും സോവിയറ്റ് അധീനതയുടെ കീഴിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഫ്രാന്‍സും ജര്‍മനിനും യുകെയും ഇറ്റലിയും മാത്രമാണ് യൂറോപ്പ് എന്നൊരു പൊതുധാരണ നിലനിന്നിരുന്നു. പല യൂറോപ്യന്‍ രാഷ്ട്രങ്ങളും ഉണ്ടെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു, എന്നാല്‍ യൂറോപ്പിന്റെ പകുതിയോളം വരുന്ന അവയെ എല്ലാം രാഷ്ട്രങ്ങളായി ഉയര്‍ന്നു വരുന്നതില്‍ ജോണ്‍ പോള്‍ പാപ്പാ വലിയ പങ്കു വഹിച്ചു, ആര്‍ച്ചുബിഷപ്പ് സ്റ്റനിസ്ലാവ് പറഞ്ഞു.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പോളണ്ടില്‍ അധികാരം പിടിച്ചടിക്കിയ സാഹചര്യത്തിലാണ് ഫാ. കരോള്‍ വോയ്റ്റിവ പുരോഹിതനായി അഭിഷിക്തനായത്. മതവിരുദ്ധത നടമായി പോളണ്ടില്‍ വോയ്റ്റിവ മതസ്വാതന്ത്ര്യവും ക്രിസ്തുമതവും പ്രോത്സാഹിപ്പിച്ചു. 1958 ല്‍ മെത്രാനായി തീര്‍ന്ന അദ്ദേഹം 1979 ല്‍ മാര്‍പാപ്പയായി.