പിമ്പിലുള്ളത് മറക്കുക

സോദോം-ഗൊമോറാ നശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ദൈവദൂതന്മാർ ലോത്തിനെയും കുടുംബത്തെയും പുറത്തുകൊണ്ടുവന്ന ശേഷം അവരോട് പറഞ്ഞത് “ജീവൻ രക്ഷയ്ക്കായി ഓടി പോവുക. പുറകോട്ടു തിരിഞ്ഞു നോക്കരുത്”
(ഉല്പത്തി19: 17)

ദൈവത്തി൯െറ പദ്ധതിയിൽ ‘സോവാർ’ എന്ന ദേശം സോദോം-ഗൊമോറായ്ക്കൊപ്പം നശിപ്പിക്കപ്പെടാൻ വച്ചിരുന്നതാണ് .അബ്രഹാമി൯െറ മാധ്യസ്ഥം വഴി രക്ഷിക്കപ്പെടുവാൻ ഭാഗ്യം ലഭിച്ച ലോത്തിനു൦ കുടുംബത്തിനും ‘സോവാർ’ സുരക്ഷിത സങ്കേതമായി .

ആത്മീയ വിശ്വാസത്തിലേക്ക് മുന്നിട്ടിറങ്ങുന്ന ഒരാളെ പരാമർശിച്ച് ക്രിസ്തു പറഞ്ഞതും സമാനമായ ആശയം തന്നെയായിരുന്നു “കലപ്പയിൽ കൈവെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവ രാജ്യത്തിന് യോഗ്യനല്ല .”(ലൂക്കാ 9:62)

ആത്മീയ ജീവിതത്തിൽ ഇന്ന് അനേകർ മുമ്പോട്ട് ഓടുന്നു എങ്കിലും, അവരുടെ നോട്ടം പിന്നിൽ സംഭവിച്ച കാര്യങ്ങളിലും വാരിക്കൂട്ടിയ വസ്തുവകകളിലുമാണ് . നാശപട്ടണം വിട്ടു ഓടിയെങ്കിലും പിന്നിലേക്ക് തന്നെ കണ്ണും നട്ടിരിക്കുന്ന മനുഷ്യൻെറ ഭാവി ലോത്തിൻെറ ഭാര്യയുടേ തുപോലെ ആകുമെന്ന് കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു.

മരണം വിതച്ച കോവിഡ് മഹാമാരിയിലും പ്രകൃതി ഉഗ്ര താണ്ഡവമാടിയ പ്രളയത്തിലും ആരുടെയൊക്കെയോ പ്രാർത്ഥനകളുടെ ഫലമായി നശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെട്ട ഞാനും നീയും ശേഷിച്ച ജീവിത൦ ക്രിസ്തുവിനെ ലക്ഷ്യംവെച്ച് ഓടേണ്ട വരാണ് .

‘സോവാ൪’ പോലുള്ള രക്ഷാ സങ്കേതങ്ങൾ ദൈവദൂതർ നിനക്ക് കാണിച്ചു തരുമ്പോൾ പിന്നെ പിന്തിരിഞ്ഞു നോക്കരുത്.നിത്യജീവനു വേണ്ടിയുള്ള ഓട്ടത്തിൽ നിൻെറ പ്രിയപ്പെട്ടവരെയും കൂടെ കൂട്ടുക .

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles