നിത്യതയിലേക്ക്…

“മാംസത്തിൽ നിന്ന് ജനിക്കുന്നത് മാംസവും,
ആത്മാവിൽ നിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു.”
(യോഹ.3 : 6 )

യേശുവിനെ പരസ്യമായി അംഗീകരിക്കുകയും ശിഷ്യത്വം ഏറ്റുപറയുകയും, അവിടുത്തെ ഭൗതിക സാന്നിധ്യ നിറവ് സദാ അനുഭവിച്ചറിഞ്ഞവരും, തള്ളി പറയുകയും ഒറ്റപ്പെടുത്തി ഉപേക്ഷിച്ച് ഓടിപ്പോവുകയും ചെയ്തപ്പോൾ ……..
യേശുവിനെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന
അവൻ്റെ രഹസ്യ ശിഷ്യനായ നിക്കോദേമൂസ് അവനെ കല്ലറയിൽ സൂക്ഷിക്കുവാനായി യേശുവിൻ്റെ ശരീരം സ്വന്തമാക്കി.

ക്രിസ്തുവിൻ്റെ ശിഷ്യനാകുക എന്നാൽ…
ശാരീരികമായി അവനോട് ചേർന്നിരിക്കുക എന്നല്ല;
ആത്മീയമായി അവനോട് ചേർന്നിരിക്കുക എന്നു തന്നെയാണ്.
ഈ ജീവിതം അവകാശമല്ല, ഔദാര്യമാണ്. അർഹതയില്ലാതിരുന്നിട്ടു കൂടി അവകാശമാണെന്ന് വ്യാഖ്യാനിക്കുന്ന എനിക്ക് തെറ്റി.

വെളിച്ചത്തിൻ്റെ വില അറിയണമെങ്കിൽ ഇരുളറിയണം.
ജീവൻ്റെ വില അറിയണമെങ്കിൽ മൃതിയുടെ തണുപ്പറിയണം.

ഈ തിരിച്ചറിവിൽ നിന്ന് മനുഷ്യൻ്റെ പദ്ധതികളും മോഹങ്ങളും മിതമാകുന്നു.

വിദൂര കാഴ്ച്ച കാണാൻ, ദൈവമേ… ഞാനാഗ്രഹിക്കുന്നില്ല.
ഒരു പടി മാത്രം മതിയെനിക്ക്….,
‘ഇന്ന് ‘ എന്ന പടി കടന്ന്
അങ്ങിൽ എത്തുവോളം ,
എൻ്റെ സഹന വേളകളിൽ
എൻ്റെ കുരിശിൻ്റെ പിന്നാമ്പുറത്ത് നീയുണ്ടെന്നും എന്നെ ഓർമ്മിപ്പിക്കണമെ.

നിൻ്റെ ആശ്വാസം എത്തുംവരെ,
നിൻ്റെ കണ്ണുകളിലേക്ക് മാത്രം നോക്കി ,
നിൻ്റെ വഴികളിൽ മാത്രം സഞ്ചരിച്ചു ജീവിക്കുവാൻ എന്നെ അനുഗ്രഹിച്ചാലും.”
(കർദ്ദിനാൾ ന്യൂമാൻ )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles