മരണത്തിനുമപ്പുറം…

പൊള്ളുന്ന സങ്കടത്തീയ്ക്കു മേൽ വെട്ടിത്തിളക്കുന്ന ചില ജന്മങ്ങളുണ്ട് ഈ ഭൂമിയിൽ.
നെഞ്ചുപിളർക്കുന്ന വേദനയിൽ കണ്ണീരിനെ കാവൽ നിർത്തി ജീവിതത്തിൻ്റെ ഇടവഴികളിൽ പകച്ചു നിൽക്കുന്നവർ.

കൂകിപ്പായുന്ന ആംബുലൻസിൻ്റെ വിലാപവും എരിഞ്ഞടങ്ങുന്ന ഉറ്റവരുടെ ചിതയുടെ ചൂടും ഒരുപോലെ ഉള്ളം പൊള്ളിച്ച കോവിഡ് ,പ്രളയകാലത്ത് ,
കാലം ദുരന്തങ്ങളിലടയാളപ്പെടുത്തിയ ചില ചൂണ്ടുപലകകൾ കണ്ടില്ലന്നു നടിച്ച്
നമ്മൾ പഴയ ജീവിത ശൈലികളിലേക്കു മടങ്ങുന്നു .

ഇന്ന് ,ഇതെഴുതാൻ ഞാനും വായിക്കാൻ നീയും ഈ ലോകത്തുള്ളത് നമ്മുടെ യോഗ്യതയല്ല. ഇനിയും നമ്മെ ആർക്കൊക്കെയോ ആവശ്യമുണ്ട്.
തീരാനഷ്ടങ്ങളുടെയും സങ്കടങ്ങളുടെയും നെരിപ്പോട് ഉള്ളിലെരിയുന്നവൻ്റെ
നെഞ്ചിലെ കനലു കാണണമെങ്കിൽ നമ്മിലെ സ്വാർത്ഥത മരിക്കണം.
കാലത്തിൻ്റെ വേഗതയ്ക്കൊത്ത് ഓടിയെത്താൻ നമ്മൾ ജീവിതചക്രത്തിൻ്റെ വേഗത കൂട്ടുമ്പോൾ ….,
നാമറിയാതെ നമുക്കു പലതും
കൈമോശം വരുന്നുണ്ട്.

ജനന മരണങ്ങൾക്കിടയിലുള്ള
ഈ ചെറുജീവിതം ‘നാളെ ‘ സഹജരിലും
വരും തലമുറയിലും ഒരു ഉണർത്തുപാട്ടാവാൻ കനൽവഴികളിൽ കാലിടറാതെ അപരനു മുന്നിൽ നീ വെളിച്ചമാകുക.
തെളിഞ്ഞു നിൽക്കുന്ന നിൻ്റെ വിളക്കിൻ്റെ പ്രകാശത്തിൽ നിന്നും അണഞ്ഞുപോയ ചില തിരികൾ തെളിച്ചു നൽകുമ്പോൾ നമുക്കൊന്നും നഷ്ടപ്പെടാനില്ല.
അത് കിട്ടുന്നവർക്ക് ജീവിതത്തിൻ്റെ പുതുവെളിച്ചമാകാൻ അത്രയും മതിയാവും.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles