ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 4)

രണ്ട് ഉദര ശിശുക്കളുടെ സംവേദനം സൃഷ്ടിച്ച രഹസ്യം ……….
” ജന്മപാപമുക്തി ”

അതിൽ നിന്നുയർന്ന സ്വാതന്ത്ര്യത്തിൻ്റെ
കാഹളധ്വനി…..
ഉദര ശിശുവിൻ്റെ “കുതിച്ചു ച്ചാട്ടം”

നസ്രത്തിലെ വിനീത കന്യകയുടെ
മഹോന്നത പദവി ആദ്യമായി ഏറ്റുപറഞ്ഞവൾ: എലിസബത്ത്

പരിശുദ്ധ കന്യകയുടെ മഹത്വം മുഴുവൻ
ഒതുക്കി കുറുക്കിയെടുത്ത അഭിസംബോധന
” എൻ്റെ കർത്താവിൻ്റെ അമ്മ ”

യുഗങ്ങൾ തോറും തലമുറകൾ ഏറ്റു പാടുന്ന മഹത്വ കീർത്തനത്തിന് മുതൽകൂട്ടായത്……
“വിശ്വസിച്ചവൾ ഭാഗ്യവതി ”

സ്വർഗ്ഗരാജ്യം നിൻ്റെ ഉള്ളിൽത്തന്നെ
എന്ന് ഓർമ്മിപ്പിക്കുന്ന ക്രിസ്തു മൊഴി
മറന്നു പോകുന്നവർക്ക് ഒരിക്കലും
ആത്മസ്വരൂപനെ കാണാനും
ആനന്ദത്തിലാറാടാനും കഴിയുകയില്ല.

സാധ്യതകളേയും ലഭിച്ച അനുഗ്രഹങ്ങളെയും ഓർത്ത് സന്തോഷിക്കുന്നവളായിരുന്നു മറിയം.
അതു കൊണ്ടാണ് അവൾ ഇങ്ങനെ പാടിയത്
” ശക്തനായവൻ എനിക്ക്
വലിയ കാര്യങ്ങൾ ചെയ്തു തന്നിരിക്കുന്നു”.

പരിശുദ്ധ മറിയത്തിനും എലിസബത്തിനും, മാനുഷിക ചിന്തയിൽ സ്വർഗത്തിൻ്റെ മംഗള വാർത്ത യഥാർത്ഥത്തിൽ മംഗള വാർത്തയായിരുന്നില്ല.
മറിയം വിവാഹത്തിന് മുമ്പ് ഗർഭം ധരിക്കുന്നു. എലിസബത്ത് വാർദ്ധക്യത്തിൻ്റെ പാരമ്യത്തിൽ ഗർഭം ധരിക്കുന്നു.

ജീവിതത്തിൽ അനുദിനം സംഭവിക്കുന്ന ചെറുതും വലുതുമായ സുഖ ദുഃഖങ്ങൾ ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന ഉറച്ച ബോധ്യം ഏതൊരു വിശ്വാസിയും ഉൾക്കൊള്ളണം. മറിയവും എലിസബത്തും ഈ വാർത്തകളെ ലോകത്തിനു മംഗളവാർത്തകളാക്കിയ അവരുടെ ചങ്കൂറ്റത്തിൻ്റെ പേരാണ് വിശ്വാസം.

നിൻ്റെ ജീവിതത്തിലും അനുദിനം വാർത്തകളെ മംഗള വാർത്തകളാക്കാൻ പരിശ്രമിക്കുക.
പ്രിയപ്പെട്ടവരുടെ ദുരിത സഹന വാർത്തകൾ നിന്നെ തേടിയെത്തുമ്പോൾ തിരിച്ചറിയുക…..
അവരുടെ ജീവിതത്തിലേയ്ക്ക് കരുതലിൻ്റെയും കാരുണ്യത്തിൻ്റെയും കരം
നീട്ടാൻ നിനക്കു സമയമായി.

പ്രിയപ്പെട്ടവരുടെ മരണ വാർത്തകൾ നിന്നെ തേടിയെത്തുമ്പോൾ നീ ഓർക്കണം…
അവർ പകർന്നു നല്കിയിരുന്ന സുകൃതങ്ങളും ക്രൈസ്തവ മൂല്യങ്ങളും ഇനി പകർന്നു കൊടുക്കേണ്ടത് നിന്നിലൂടെയാണ്. ജീവിത ശൈലികളെ ക്രമപ്പെടുത്തുക.

ഓരോ വാർത്തയും ഒന്നിൻ്റെയും അവസാനമല്ല……അവസരമാണ്.
നിനക്ക് …അപരൻ്റെ ജീവിതത്തിൽ മറ്റൊരു ക്രിസ്തുവായി തീരാനുള്ള അവസരം.

(ആശയത്തിന് കടപ്പാട്: Fr.Jinto Jesus)

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles