മദ്ധ്യസ്ഥന്‍ എന്ന മാലാഖ

സ്വർഗ്ഗത്തിൽ പോകാൻ മാത്രം പരിപൂർണ്ണ വിശുദ്ധി എനിക്കില്ല.നരകത്തിൽ നിപതിക്കാൻ മാത്രം കടുത്ത അശുദ്ധിയും എന്നിലില്ല.

എൻെറ ആത്മാവിൽ വിശുദ്ധിക്ക് യോജിക്കാത്ത പാപ മാലിന്യങ്ങൾ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ, അവയെ പൂർണ്ണമായും നീക്കം ചെയ്യാൻ ,
എൻെറ ആത്മാവിനെ ഒരു വിശുദ്ധീകരണ പ്രക്രിയയിലൂടെ കടത്തിവിട്ട് ,
പരിപൂർണ്ണ വിശുദ്ധിയിലേക്ക് ആത്മാവ് ഉയർത്തപ്പെടുമ്പോൾ എനിക്ക് സ്വർഗ്ഗത്തിലേക്ക് പ്രവേശനം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സ്വർഗ്ഗത്തിനും നരകത്തിനും ഇടയ്ക്കുള്ള ഈ ഇടത്താവളം ആണ് ശുദ്ധീകരണ സ്ഥലം. പരമകാരുണ്യവാനായ ദൈവം ഒരുക്കുന്ന ജ്വലിക്കുന്ന സ്നേഹത്തിൻറെ അഗ്നി താഴ് വര. പരിശുദ്ധിയുടെ പരിപൂർണ്ണതയായ ദൈവസന്നിധിയിൽ…. നിത്യതയിൽ പരിശുദ്ധി കൈവരിച്ചവർക്ക് മാത്രമേ പ്രവേശനമുള്ളൂ. അതിനാൽ ശുദ്ധീകരണ പ്രക്രിയയാൽ പരിപൂർണ്ണത പ്രാപിക്കുന്നത് വരെ ശുദ്ധീകരണസ്ഥലത്തിൽ കാത്തു കഴിയേണ്ടി വരുന്നു. എത്രകാലം എന്നത് എൻെറ ആത്മാവിൻെറ അശുദ്ധിയുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ എൻെറ വിശുദ് ധീകരണത്തിനും സ്വർഗ്ഗ പ്രാർഥിക്കും വേണ്ടി പ്രാർത്ഥനയു൦ മറ്റ് ഭക്ത കർമ്മങ്ങളും ചെയ്യാൻ മരണശേഷം എനിക്ക് സാധിക്കില്ല. ജീവിച്ചിരിക്കുന്ന എൻെറ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ എന്റെ ശുദ്ധീകരണ കാലഘട്ടത്തിൻെറ അളവ് കുറച്ച് ,
സ്വർഗ്ഗപ്രാപ്തി എളുപ്പമാക്കുന്നു.

ജീവിതകാലത്ത് എല്ലാം വെട്ടിപ്പിടിച്ചും ലോകസുഖങ്ങൾ ആസ്വദിച്ചും ,സഹജരുടെ കണ്ണീരിനെയും കരുണയ്ക്കായി യാചിച്ച കരങ്ങളെയും കാണാതെ കഴിഞ്ഞ ഞാൻ… മരണശേഷം അതേ സാഹചര്യയുടെ കരുണയ്ക്കായി തോരാത്ത കണ്ണീരോടെ കൈകൂപ്പുന്നു

വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഈ ജീവിതത്തിൽ ദൈവം എനിക്കായ് മധ്യസ്ഥരെ ഒരുക്കുന്നു
ഇത്തരത്തിൽ ശുദ്ധീകരണത്തിന്റെ സഹന ദുരിതങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ പ്രിയപ്പെട്ടവരെ കുറിച്ച് കരുതലുള്ള ഒരു വിശ്വാസിക്ക് അവരെ സഹായിക്കാതിരിക്കാൻ ആവില്ല .
ആ മധ്യസ്ഥൻ സ്വന്തം ജീവിതം വഴി നിരാശയിലാഴ്ന്നവന് ഒരുക്കപ്പെട്ടിരിക്കുന്ന ദൈവകൃപയുടെ ആഴം വ്യക്തമാക്കി കൊടുക്കുന്നു .
രക്ഷാകര ചരിത്രത്തിലുടനീളം കാണുന്ന ഈ മധ്യസ്ഥർ ദൈവകൃപയുടെ നീരൊഴുക്കിന് അപരന്റെ ജീവിതത്തിൽ ,തങ്ങളുടെ ജീവിതം കൊണ്ട് വഴിയൊരുക്കുന്നു.

മധ്യസ്ഥം വഹിക്കുക എന്നതിൻെറ അർത്ഥം അപരന്റെ ജീവിതത്തിൽ… നിന്റെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ ….നീയൊരു മാലാഖയാകുക എന്നതാണ്.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles