നീയും ഞാനും ക്രൂശിക്കപ്പെടുന്നുണ്ടോ?

ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടാൻ ജീവിതത്തിൽ ചിലപ്പോൾ എങ്കിലും അറിഞ്ഞുകൊണ്ട് തോൽവി സ്വീകരിക്കുന്നത് ഒരു പുണ്യ അഭ്യാസമാണ് .

ക്രിസ്തുവിൻെറ പരസ്യജീവിതമത്രയും നിരതീർത്ത തോൽവികളുടെ സ്വീകരണങ്ങൾ ആയിരുന്നു .
കാനായിലെ കല്യാണവേളയിൽ സ്ത്രീയെ എനിക്കും നിനക്കും എന്ത് എന്ന് ചോദിച്ചു കൊണ്ട് ക്രിസ്തു ഒഴിഞ്ഞുമാറാൻ ശ്രമിക്കുമെങ്കിലും മാതാവിന് തന്റെ ദൈവീകതയിലുള്ള വിശ്വാസത്തിൻെറ മുൻപിൽ തോൽവി സമ്മതിച്ചുകൊണ്ട് തൻെറ സമയത്തിലേക്ക് അവൻ പ്രവേശിക്കുന്നു .

കർത്താവേ നായ്ക്കളും യജമാനന്മാരുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ എന്ന ചോദ്യത്തിലെ വലിയ വിശ്വാസത്തിൻെറ ഉടമയായ കാനാൻ കാരിയുടെ മുമ്പിലും ക്രിസ്തു തോൽക്കുന്നു

സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ഇല്ലെന്ന് വാഴ്ത്തി പറഞ്ഞുകൊണ്ട് യോഹന്നാന്റെ ശ്രേഷ്ഠതയ്ക്ക് മുമ്പിൽ ക്രിസ്തു തോറ്റു കൊണ്ട് സ്നാനജലം മൂർദ്ധാവിൽ ഒഴിക്കുവാനായി അവൻറെ മുമ്പിൽ ശിരസ്സ് നമിക്കുന്നു .

മുൾക്കിരീട൦ മെനഞ്ഞ് ശിരസ്സിൽ വച്ചുകൊണ്ട് കൂകി വിളിക്കുന്ന പടയാളികളുടെ സാഡിസത്തിനു മുമ്പിലും ക്രിസ്തു പരാജയം സമ്മതിക്കുകയാണ് .

കൂടെ നിന്നുകൊണ്ട് കുതികാൽ അറക്കുന്ന രീതിയിൽ മാനവികത മാഞ്ഞുപോയ യൂദാസിന്റെ ക്രൂരമായ ചുംബനത്തിന്റെ മുമ്പിലും അവൻ പരാജയം സമ്മതിക്കുന്നു

താബോറിലെ തേജോമയമായ കർത്താവിനെ കണ്ടിട്ട് മൂന്ന് കൂടാരങ്ങൾ നിർമ്മിച്ച് ഇവിടെത്തന്നെ കൂടാം എന്ന് പറഞ്ഞ പത്രോസ് ,
പടയാളികളുടെ ചാട്ടവാർ അടിക്കുശേഷം വിരൂപനായ കർത്താവിനെ കണ്ടിട്ട് ഒരു പെണ്ണിൻെറ ചോദ്യത്തിന് മുമ്പിൽ ഇവനെ അറിയില്ല എന്ന് പറയുമ്പോഴും ക്രിസ്തു പത്രോസിന്റെ മുമ്പിലും പരാജയം സമ്മതിക്കുന്നു

ഒരുമിച്ച് കൂടിയിരുന്ന് പ്രാർത്ഥിക്കേണ്ട സമയത്ത് ഉലകം ചുറ്റാൻ പോയ തോമസിന്റെ അസാന്നിധ്യത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, അവൻെറ കൈകളിൽ ആണിയുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എൻെറ വിരലിടുകയും ചെയ്ത ല്ലാതെ ഞാൻ വിശ്വസിക്കുകയില്ല എന്ന തോമസിന്റെ ശാഠ്യത്തിനു മുമ്പിലും ക്രിസ്തു തോൽവി സമ്മതിക്കുന്നു .

ക്രിസ്തുവിനെ അനുകരിക്കേണ്ട…. ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുന്ന നമ്മളും അപരന്റെ സ്നേഹത്തിന്റെ മുമ്പിലും അവൻെറ ശൂന്യതയുടെ ഇടങ്ങളിലും തോൽവി സമ്മതിക്കുക. സഹോദരൻെറ ശ്രേഷ്ഠതയ്ക്ക് മുമ്പിലും അവൻെറ ശുഷ്കതയ്ക്ക് മുമ്പിലും തോൽക്കുക. അവസാനം ദൈവത്തിൻെറ മുമ്പിൽ വിജയിച്ചു എന്ന് പറയാൻ ചില മനുഷ്യരുടെ മുമ്പിൽ… അവരുടെ സ്നേഹത്തിൻെറ മുമ്പിൽ… അവരുടെ ക്രൂരതയ്ക്ക് മുമ്പിൽ… തോൽക്കാൻ ശീലിക്കാം

നമുക്കുവേണ്ടി തോൽവിയുടെ അറ്റം കണ്ടവനായ ക്രിസ്തുവിൻെറ കുരിശിന്റെ പിന്നാമ്പുറത്ത്
നമുക്കൊരു ഇടം സ്വന്തമാക്കാം

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles