ഉത്ഥാനത്തിന്റെ സദ്‌വാര്‍ത്ത

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 50

ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,
എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

ആഴ്ച്ചയുടെ ആദ്യ ദിവസം അതിരാവിലെ
ഇരുട്ടായിരിക്കുമ്പോൾ തന്നെയാണ്
അവൾ പോയത്.
ആകാശത്തിനും ഭൂമിക്കും മധ്യേ …….
ആർക്കും സങ്കല്പിക്കാനാവാത്ത വിധം
അധികാരികളുടെ പീഡനങ്ങൾ ഏറ്റുവാങ്ങി
മരിച്ച തൻ്റെ പ്രിയ രക്ഷകൻ്റെ ശവകുടീരത്തിലേക്ക് പോകുവാൻ അവൾ കാണിച്ച ധൈര്യം.

സ്നേഹമല്ലാതെ മറ്റെന്താണ് ഒരു വ്യക്തിയെ അതിനു പ്രേരിപ്പിക്കുക ……?

രക്ഷകൻ്റെ ദിവ്യസ്നേഹം
തൊട്ടറിഞ്ഞ നിമിഷം മുതൽ പഴയ ജീവിതം പാടേ ഉപേക്ഷിച്ച്,
പാപിനിയായിരുന്ന മറിയം മഗ്ദലേന ജീവൻ്റെ നല്ല ഭാഗം തിരഞ്ഞെടുത്തു.
ശിഷ്യരെല്ലാം യേശുവിനെ കൈവിട്ടപ്പോഴും,
കുരിശിൻ ചുവട്ടിൽ നിന്നു കൊണ്ട് തൻ്റെ വിശ്വസ്തത അവൾ പ്രകടിപ്പിച്ചു.

അവളുടെ വിശ്വാസത്തെയും വിശ്വസ്തതയെയും കടാക്ഷിച്ച അനശ്വരനായ സൃഷ്ടാവ് അവളെ പരിശുദ്ധ സ്നേഹത്തിൻ്റെ ആദ്യ ഫലമാക്കി.
ഉയിർത്തെഴുന്നേല്പിൻ്റെ സൂചനയായി ,
യേശുവിൻ്റെ ശവകുടീരത്തിൻ്റെ കല്ല് ഉരുട്ടി മാറ്റപ്പെട്ടത് ആദ്യം കാണാൻ സാധിച്ചതും മഹത്വത്തിൽ ഉത്ഥിതനായ ക്രിസ്തുവിൻ്റെ ദർശനം ആദ്യം ലഭിച്ചവളും അവനോട് ആദ്യം സംസാരിച്ചതും ഈ മറിയം മഗ്ദലേന ആയിരുന്നു

കണ്ട കാര്യങ്ങൾ എല്ലാം തൻ്റെ ശിഷ്യരെ അറിയിക്കാൻ കർത്താവ് നിയോഗിച്ചതനുസരിച്ച് ഉത്ഥാനത്തിൻ്റെ ആദ്യ ദൂതുമായി പോകാനുള്ള ഭാഗ്യം ലഭിച്ചതും മറിയം മഗ്ദലേനക്കു തന്നെ.

ക്രിസ്തുസ്നേഹത്താൽ ദഹിക്കുന്ന
മറിയം മഗ്ദലേനക്ക് ജീവൻ്റെ സന്ദേശം ഉത്ഥാന ദർശനത്തിലൂടെ.!

ഒപ്പം തൻ്റെ വിശുദ്ധസഭയിൽ
‘അപ്പസ്തോലന്മാരുടെ അപ്പസ്തോല’
എന്ന പദവിയും,
ഒടുവിൽ മാലാഖമാരാൽ ചിറകിലേറ്റി
സ്വർഗ ഭാഗ്യവും…..

ഉയിർപ്പിൻ്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുക എന്നാൽ;
മഗ്ദലേന മറിയത്തിൻ്റെ സ്നേഹത്തിലേക്ക് വളരുക എന്നാണ് അർത്ഥമാക്കണ്ടത്.

” ഉയർത്തെഴുന്നേല് പിൻ്റെ പ്രത്യാശ
മാനവരാശിക്കു സമ്മാനിച്ച
ക്രിസ്തുവിന് ഒരായിരം സ്തോത്രഗീതം”

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles